Advertisement
Qatar

അറേബ്യൻ ഗൾഫ് കപ്പിൽ ഖത്തർ ഇന്ന് യെമനെ നേരിടും

Published: September 27, 2026
ദോഹ :ജിദ്ദയിൽ നടക്കുന്ന 27-ാമത് അറേബ്യൻ ഗൾഫ് കപ്പിൽ സെമിഫൈനൽ സാധ്യത ഉറപ്പാക്കാൻ ലക്ഷ്യമാക്കി ഖത്തർ ഇന്ന് യമനെ നേരിടും.ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഗ്രൂപ്പ് ബിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിലാണ് ഖത്തർ ഇന്ന് യമനുമായി പോരിനിറങ്ങുന്നത്. 

നിലവിലെ ചാമ്പ്യന്മാരായ ബഹ്‌റൈനെതിരെ 2-0 എന്ന വിജയത്തോടെയാണ് ജൂലൻ ലോപെറ്റെഗുയിയുടെ പരിശീലനത്തിന് കീഴിൽ ഖത്തർ ടീം തങ്ങളുടെ പോരാട്ടം തുടങ്ങിയത്. അതേസമയം, ആദ്യ മത്സരത്തിൽ യു.എ.ഇയോട്  4-0 എന്ന സ്‌കോറിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷമാണ് യമൻ ഖത്തറിനെ നേരിടാൻ ഒരുങ്ങുന്നത്. 

ബുധനാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ഖത്തർ യുഎഇയെ നേരിടും. 
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos