Advertisement
Qatar

ഗ്രാൻഡ്മാൾ ജാക്പോട്ട് ജേർണി,നാലാം ഘട്ട ഭാഗ്യശാലികളെ തിരഞ്ഞെടുത്തു

Published: October 24, 2025
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ "ജാക്ക്‌പോട്ട് ജേർണി" മെഗാ പ്രമോഷന്റെ നാലാം ഘട്ട നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ, ഗ്രാൻഡ് എക്സ്പ്രസ്സ്, വുകൈർ എന്നിവിടങ്ങളിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തിൽ 20 ഭാഗ്യശാലികളെയാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. വിജയികൾക്ക്  2000, 1000 ഖത്തർ റിയാൽ  മൂല്യമുള്ള  ക്യാഷ് വൗച്ചറുകൾ സമ്മാനമായി ലഭിക്കും.  

2025 ജൂലൈ 3 നു തുടങ്ങി ഡിസംബർ 25 വരെ നീളുന്ന റാഫിൾ പ്രൊമോഷനിൽ ഉപഭോക്താക്കൾക്ക് 10 പുതിയ മോഡൽ ഹ്യൂണ്ടായ് VENUE കാറും 150,000 റിയാലിന്റെ ക്യാഷ് വൗച്ചറുകളും  സമ്മാനം നേടാനുള്ള അവസരം ഗ്രാൻഡ് മാൾ ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ ഏതെങ്കിലും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ പാർച്ചസ്‌ ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും ഈ സമ്മാന പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്. ഓരോ സീസണിലും നടന്നു വരുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകൾ, സ്വർണ്ണ ബാറുകൾ, ക്യാഷ് പ്രൈസുകൾ തുടങ്ങിയ  റിവാർഡുകൾ നൽകിക്കൊണ്ട് ഒരുപാട് വിജയികളെ സൃഷ്ടിക്കാൻ ഇതിനോടകം ഗ്രാൻഡ് മാളിന് സാധിച്ചിട്ടുണ്ട്.

ഇതിനു പുറമെ എല്ലാ വിഭാഗങ്ങളിലുമായി നിരവധി ആനുകൂല്യങ്ങളും ഡിസ്‌കൗണ്ടുകളും ഗ്രാൻഡ് മാൾ /ഗ്രാൻഡ് എക്സ്പ്രസ്സ് ഔട്ലെറ്റുകളിൽ ഒരുക്കിയിട്ടുണ്ട്. അടുത്ത നറുക്കെടുപ്പ് നവംബർ   27 നു നടക്കും. ഈ അവസരങ്ങൾ എല്ലാ ഉപഭോക്താക്കളും പരമാവധി ഉപയോഗപ്പെടുത്തണമെന്ന്  ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CtoEHfFq0qo2AQky7j1xx4

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos