ഗ്രാൻഡ്മാൾ ജാക്പോട്ട് ജേർണി,ആദ്യഘട്ട വിജയികളെ തെരഞ്ഞെടുത്തു
2025 ജൂലൈ 3 നു തുടങ്ങി ഡിസംബർ 25, 2025 വരെ നീളുന്ന ഈ റാഫിൾ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് 10 പുതിയ മോഡൽ ഹ്യൂണ്ടായ് VENUE കാറും 150,000 റിയാലിന്റെ ക്യാഷ് വൗച്ചറുകളും സമ്മാനം നേടാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും 50 റിയലിനോ അതിനു മുകളിലോ സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും സമ്മാന പദ്ധതിയിൽ അംഗമാവാം.
നറുക്കെടുപ്പ് വേളയിൽ റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ, CEO ശരീഫ് ബി.സി, അഡ്മിൻ മാനേജർ നിതിൽ, പി ആർ മാനേജർ സിദ്ധിഖ്, മറ്റു മാനേജ്മെന്റംഗങ്ങൾ സന്നിഹിതരായിരുന്നു.
ഉപഭോക്താക്കൾക്ക് ആകർഷകമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയും, ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പ് വരുത്തുകയും ചെയ്യുകയാണ് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ലക്ഷ്യമെന്ന് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു. ഈ അവസരം എല്ലാ ഉപയോക്താക്കളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EpSVUzXd1Uc435EOFYQiRo?mode=ac_t ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F