Advertisement
Qatar

ഗ്രാൻഡ്മാൾ 'ഡ്രൈവ് യുവർ ഡ്രീം വിത്ത് ഗ്രാൻഡ്' പ്രൊമോഷൻ,അഞ്ചാം ഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

Published: June 06, 2026
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ്മാൾ ഹൈപ്പർ മാർക്കറ്റ്  സംഘടിപ്പിക്കുന്ന 'ഡ്രൈവ് യുവർ ഡ്രീം വിത്ത് ഗ്രാൻഡ്' (Drive Your Dream with Grand) മെഗാ പ്രമോഷന്റെ അഞ്ചാം ഘട്ട നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഗ്രാൻഡ് മാളിൽ നടന്ന ചടങ്ങിൽ 10 ഭാഗ്യശാലികൾക്ക് 2,000 ഖത്തർ റിയാൽ ക്യാഷ് പ്രൈസും, ഒരാൾക്ക് ബ്രാൻഡ് ന്യൂ Hyundai Accent 2026 മോഡൽ കാറുമാണ് സമ്മാനമായി നൽകിയത്.

ഉപഭോക്താക്കൾക്ക് സ്വപ്നസമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അപൂർവ അവസരമൊരുക്കുന്ന മെഗാ പ്രമോഷൻ 2026 ജനുവരി 1 ന് തുടങ്ങി ജൂൺ 24 വരെ തുടരും. പ്രമോഷന്റെ ഭാഗമായി മൊത്തം 10 Hyundai Accent കാറുകളും 1,00,000 ഖത്തർ റിയാൽ ക്യാഷ് പ്രൈസുകളും വിജയികൾക്കായി ഒരുക്കിയിട്ടുണ്ട്.

ഖത്തറിലെ ഏതെങ്കിലും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് അല്ലെങ്കിൽ ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലെറ്റിൽ നിന്ന് 50 റിയാലോ അതിൽ കൂടുതലോ തുകയ്ക്ക് ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കൾക്ക് ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി ഈ മെഗാ സമ്മാന പദ്ധതിയിൽ പങ്കെടുക്കാം.

ഓരോ സീസണിലും ഉപഭോക്താക്കൾക്കായി ആകർഷകമായ മെഗാ പ്രമോഷനുകൾ അവതരിപ്പിക്കുന്ന ഗ്രാൻഡ് മാൾ, കാറുകൾ, സ്വർണ ബാറുകൾ, ക്യാഷ് പ്രൈസുകൾ തുടങ്ങി നിരവധി വിലമതിക്കാനാകാത്ത സമ്മാനങ്ങൾ നൽകി ഇതിനോടകം തന്നെ അനേകം ഭാഗ്യവിജയികളെ സൃഷ്ടിച്ചിട്ടുണ്ട്.ഇതിന് പുറമെ എല്ലാ വിഭാഗങ്ങളിലുമുള്ള ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും വമ്പിച്ച ഇളവുകളും ഗ്രാൻഡ് മാൾ, ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലെറ്റുകളിൽ ലഭ്യമാണ്.

പ്രമോഷന്റെ അവസാനഘട്ട നറുക്കെടുപ്പ് ജൂൺ 25-ന് നടക്കും. ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്തി കൂടുതൽ പേർ വിജയികളാകണമെന്ന് ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അഭ്യർഥിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos