ഗ്രാൻഡ്മാൾ ജാക്പോട്ട് ജേർണി മെഗാ പ്രൊമോഷൻ നാലാം ഘട്ട വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു
20 ഭാഗ്യശാലികൾക്ക് യഥാക്രമം 2000,1000 ഖത്തർ റിയാൽ മൂല്യമുള്ള ക്യാഷ് വൗച്ചറുകളാണ് സമ്മാനമായി ലഭിച്ചത്. അടുത്ത ഭാഗ്യനറുക്കെടുപ്പ് നവംബർ 27-ന് നടക്കും. 2025 ജൂലൈ 3 നു തുടങ്ങി ഡിസംബർ 24 വരെ നീളുന്ന മെഗാ പ്രൊമോഷനിലൂടെ 10 ഭാഗ്യശാലികൾക്ക് പുതിയ മോഡൽ ഹ്യൂണ്ടായ് കാറും 150,000 റിയാൽ മൂല്യമുള്ള ക്യാഷ് വൗച്ചറുകളും സമ്മാനമായി നേടാനുള്ള അവസരം ഗ്രാൻഡ് മാൾ ഒരുക്കിയിട്ടുണ്ട്.
ഖത്തറിലെ ഗ്രാൻഡ് മാൾ / ഗ്രാൻഡ് എക്സ്പ്രസ്സ് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയാലിനോ അതിനു മുകളിലോ സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും ഈ സമ്മാന പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്. ഖത്തർ വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ സുതാര്യമായ നറുക്കെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ തെരഞ്ഞെടുക്കുന്നത്.
ഉപഭോക്താക്കൾക്ക് ആകർഷകമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയും, ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പ് വരുത്തുകയും ചെയ്യുകയാണ് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ലക്ഷ്യമെന്ന് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു. ഈ അവസരങ്ങൾ എല്ലാ ഉപയോക്താക്കളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CtoEHfFq0qo2AQky7j1xx4