Advertisement
Qatar

ഗ്രാൻഡ് മാൾ മെഗാ പ്രൊമോഷൻ അഞ്ചാം ഘട്ട വിജയികളെ തെരെഞ്ഞെടുത്തു

Published: May 21, 2026
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ മെഗാ പ്രൊമോഷന്റെ അഞ്ചാം ഘട്ട  ഭാഗ്യവിജയികളെ തെരെഞ്ഞെടുത്തു. ഗ്രാൻഡ് മാൾ  ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയം പ്രതിനിധി 11 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ,ഏരിയ മാനേജർ ബഷീർ പരപ്പിൽ, PR മാനേജർ സിദിഖ്, മാൾ മാനേജർ ജലീൽ, മാർക്കറ്റിംഗ് മാനേജർ ഷംസീർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .

10 ഭാഗ്യ വിജയികൾക്ക്  2000 ഖത്തർ റിയാൽ ക്യാഷ് പ്രൈസും ഒരു വിജയിക്ക് ഹ്യൂണ്ടായ് ബ്രാൻഡ് ന്യൂ അക്‌സെന്റ് കാറും ആണ് സമ്മാനമായി ലഭിക്കുന്നത്. 2026 ജനുവരി 1 മുതൽ ജൂൺ 24 വരെ നീളുന്ന മെഗാ  പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് 10 ഹ്യുണ്ടായി ആക്സന്റ് കാറുകൾ,1,00,000 ഖത്തർ റിയാൽ ക്യാഷ് പ്രൈസ് എന്നിവ നേടാനുള്ള അവസരം ഗ്രാൻഡ് മാൾ ഒരുക്കിയിട്ടുണ്ട്.

ഖത്തറിലെ ഏതെങ്കിലും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ ഉൽപന്നങ്ങൾ വാങ്ങുമ്പോൾ  ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും ഈ സമ്മാന പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്. ഓരോ സീസണിലും നടന്നു വരുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകൾ, സ്വർണ്ണ ബാറുകൾ, ക്യാഷ് പ്രൈസുകൾ തുടങ്ങിയ റിവാർഡുകൾ നൽകിക്കൊണ്ട് ഒരുപാട് വിജയികളെ സൃഷ്ടിക്കാൻ ഇതിനോടകം ഗ്രാൻഡ് മാളിന് സാധിച്ചിട്ടുണ്ട്.

ഇതിനു പുറമെ, എല്ലാ വിഭാഗങ്ങളിലുമായി നിരവധി ആനുകൂല്യങ്ങളും ഡിസ്‌കൗണ്ടുകളും ഗ്രാൻഡ് മാൾ /ഗ്രാൻഡ് എക്സ്പ്രസ്സ് ഔട്ലെറ്റുകളിൽ ഒരുക്കിയിട്ടുണ്ട്. മെഗാ പ്രൊമോഷന്റെ ബമ്പർ നറുക്കെടുപ്പ്  ജൂൺ 25നു നടക്കും. ഈ അവസരങ്ങൾ എല്ലാ ഉപഭോക്താക്കളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു.
English Summary
Grand Mall Mega Promotion Phase 5 Winners announced 
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos