ഗ്രാൻഡ് മാൾ മെഗാ പ്രൊമോഷൻ രണ്ടാംഘട്ട വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു
2026 ജനുവരി 1 മുതൽ ജൂൺ 24 വരെ നീളുന്ന മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് 10 ഹ്യുണ്ടായി ആക്സന്റ് കാറുകൾ, 1,00,000 ഖത്തർ റിയാൽ ക്യാഷ്, എന്നിവ നേടാനുള്ള അവസരം ഗ്രാൻഡ് മാൾ ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ ഏതെങ്കിലും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ പാർച്ചസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും ഈ സമ്മാന പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്. ഓരോ സീസണിലും നടന്നു വരുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകൾ, സ്വർണ്ണ ബാറുകൾ, ക്യാഷ് പ്രൈസുകൾ തുടങ്ങിയ റിവാർഡുകൾ നൽകിക്കൊണ്ട് ഒരുപാട് വിജയികളെ സൃഷ്ടിക്കാൻ ഇതിനോടകം ഗ്രാൻഡ് മാളിന് സാധിച്ചിട്ടുണ്ട്.
ഇതിനുപുറമെ, എല്ലാ വിഭാഗങ്ങളിലുമായി നിരവധി ആനുകൂല്യങ്ങളും ഡിസ്‌കൗണ്ടുകളും ഗ്രാൻഡ് മാൾ /ഗ്രാൻഡ് എക്സ്പ്രസ്സ് ഔട്ലെറ്റുകളിൽ ഒരുക്കിയിട്ടുണ്ട്. പ്രൊമോഷന്റെ രണ്ടാം ഘട്ട നറുക്കെടുപ്പ് മാർച്ച് 29 നു നടക്കും.ഈ അവസരങ്ങൾ എല്ലാ ഉപഭോക്താക്കളും പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z