Advertisement
Qatar

ഖത്തറിലെ ജികെയർ മൊബൈൽസിന്റെ രണ്ടാമത് റീട്ടെയിൽ സ്റ്റോർ ഗ്രാൻഡ് മാളിൽ പ്രവർത്തനം തുടങ്ങി

Published: July 19, 2026
ദോഹ : ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന് കീഴിലുള്ള ജികെയർ മൊബൈൽസ് തങ്ങളുടെ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോർ ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ (ഗേറ്റ് നമ്പർ 7) പ്രവർത്തനം തുടങ്ങി.

റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സിഇഒ നിതിൽ, സിഒഒ ഹരീഷ്, ജനറൽ മാനേജർ അജിത് കുമാർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ നദീം പാഷ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, ഫിനാൻസ് മാനേജർ അനിൽ കുമാർ, സ്റ്റോർ ഇൻ ചാർജ് അറാഫത്ത് കൂടാതെ മറ്റ് മുതിർന്ന മാനേജ്മെന്റ് അംഗങ്ങളും പങ്കെടുത്തു.

പുതിയ സ്റ്റോറിൽ ആപ്പിൾ, സാംസങ്, ഷവോമി, ഓപ്പോ, വിവോ, ഹോണർ, റിയൽമി ഉൾപ്പെടെ പ്രമുഖ ബ്രാൻഡുകളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾ, മൊബൈൽ ആക്‌സസറികൾ, ഗാഡ്ജറ്റുകൾ, പ്രൊഫഷണൽ മൊബൈൽ സർവീസ് സൗകര്യങ്ങൾ എന്നിവ ലഭ്യമാണ്.

ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും സ്മാർട്ട്ഫോണുകൾക്ക് പ്രത്യേക ലോഞ്ച് ഓഫറുകളും ആകർഷകമായ വിലക്കിഴിവുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, തിരഞ്ഞെടുത്ത മോഡലുകൾക്ക് സൗജന്യ മൊബൈൽ സർവീസും പരിമിത കാലത്തേക്ക് ലഭ്യമാകും.

ജികെയർ മൊബൈൽസിനെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വളരെ പെട്ടെന്ന് കൂടുതൽ ജികെയർ ഔട്ട്‌ലെറ്റുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

എല്ലാ ഉപഭോക്താക്കളെയും ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിലെ പുതിയ ജികെയർ മൊബൈൽസ് സ്റ്റോർ സന്ദർശിച്ച് ഉദ്ഘാടന ഓഫറുകളും സൗജന്യ സേവനങ്ങളും പ്രയോജനപ്പെടുത്തണമെന്ന് ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അഭ്യർത്ഥിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos