ഗാന്ധിസ്മരണയിൽ ഖത്തറിലെ ഇന്ത്യൻ സമൂഹം, ഐസിസിയിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി ആഘോഷം ശ്രദ്ധേയമായി
ഐസിസി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് സ്വാഗതം ആശംസിച്ച ചടങ്ങിൽ എച്ച്.ആർ, അഡ്മിൻ & കോൺസുലാർ വിഭാഗം മേധാവി രാകേഷ് വാഗ് ആമുഖ പ്രസംഗം നടത്തി. ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി മുഖ്യാതിഥിയായിരുന്നു. ഗാന്ധിയൻ മൂല്യങ്ങളുടെ സമകാലിക പ്രസക്തിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി അശ്വനി കുമാർ വിശിഷ്ടാതിഥിയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ മഹാത്മാഗാന്ധി വഹിച്ച പങ്കിനെയും അഹിംസയുടെ സന്ദേശത്തെയും കുറിച്ച് ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷ പ്രസംഗത്തിൽ ഓർമ്മിച്ചു.
പ്രശസ്ത ഗസൽ-ഹിന്ദുസ്ഥാനി ഗായകൻ പത്മകുമാർ അവതരിപ്പിച്ച ഗസൽ കച്ചേരി ഹർഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.
ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ വിദ്യാഭ്യാസ-സർഗ്ഗാത്മക മത്സരങ്ങളും സംഘടിപ്പിച്ചു. 14 സ്കൂളുകൾ പങ്കെടുത്ത അന്തർ-സ്കൂൾ ക്വിസ് മത്സരത്തിൽ ബിർള പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും, ഒലിവ് ഇന്റർനാഷണൽ സ്കൂൾ രണ്ടാം സ്ഥാനവും, ഡിപിഎസ് മോഡേൺ ഇന്ത്യൻ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മൻസൂർ മൊയ്തീൻ ആയിരുന്നു ക്വിസ് മത്സരം നയിച്ചത്. ഭവൻസ് പബ്ലിക് സ്കൂളിൽ വച്ച് നടന്ന പെയിന്റിംഗ്, സ്കെച്ചിംഗ് മത്സരങ്ങളിൽ 350-ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
ഐസിസി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെയുടെ നന്ദിപ്രകടനത്തോടെയാണ് പരിപാടികൾ അവസാനിച്ചത്. ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ്, ഐസിസി അഡ്വൈസറി കൗൺസിൽ പ്രസിഡന്റ് പി.എൻ. ബാബു രാജൻ എന്നിവരുൾപ്പെടെ ഖത്തറിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. നസിയ പരിപാടിയുടെ അവതാരകയായിരുന്നു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക