അമ്മമാർക്കും കുഞ്ഞുങ്ങൾക്കും മികച്ച പരിചരണം,ഖത്തറിൽ നാല് ആരോഗ്യ കേന്ദ്രങ്ങൾക്ക് കൂടി 'ശിശുസൗഹൃദ' പദവി ലഭിച്ചു
പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന് കീഴിലെ ലബായിബ് ഹെൽത്ത് സെന്റർ, ഉം സലാൽ ഹെൽത്ത് സെന്റർ, അൽ തുമാമ ഹെൽത്ത് സെന്റർ, മുഐതർ ഹെൽത്ത് സെന്റർ എന്നിവയാണ് ഈ പദവി ലഭിച്ച നാല് ആരോഗ്യ കേന്ദ്രങ്ങൾ. ലോകാരോഗ്യ സംഘടന (WHO), യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (UNICEF) എന്നിവ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിലും, അമ്മമാർക്കും കുട്ടികൾക്കും ആവശ്യമായ പരിചരണവും പിന്തുണയും നൽകുന്നതിലും കാണിച്ച പ്രതിബദ്ധത കണക്കിലെടുത്താണ് ഈ കേന്ദ്രങ്ങൾക്ക് അംഗീകാരം ലഭിച്ചത്.
'ബേബി-ഫ്രണ്ട്ലി ഹോസ്പിറ്റൽ ഇനിഷ്യേറ്റീവ്' (Baby-Friendly Hospital Initiative) മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി, ലോകാരോഗ്യ സംഘടനയുടെ (WHO) അംഗീകാരമുള്ള, പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധ സംഘം നടത്തിയ സമഗ്രമായ വിലയിരുത്തലിന് ശേഷമാണ് ഈ പദവി നൽകിയത്.
ഇതോടെ, 'ബേബി-ഫ്രണ്ട്ലി ഹോസ്പിറ്റലുകൾ' ആയി പ്രഖ്യാപിക്കപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം ഒമ്പതായി ഉയർന്നു. നേരത്തെ അഞ്ച് ആരോഗ്യ കേന്ദ്രങ്ങൾക്ക് ഈ പദവി ലഭിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകളും ജോലി സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ :
വാട്സ് ആപ് :
???? https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം:
???? https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719