ഖത്തറിൽ തൊഴിലാളികളുടെ പാസ്പോർട്ട് തിരികെനൽകിയില്ലെങ്കിൽ തൊഴിലുടമക്ക് 25,000 റിയാൽ വരെ പിഴ,മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പാസ്‌പോർട്ടുകൾ കൈമാറാതിരിക്കുന്നത് നിയമപരമായ ലംഘനമാണ്. തൊഴിലുടമകൾ രേഖകൾ ജീവനക്കാർക്ക് തിരികെ നൽകണം.തൊഴിൽ കരാറുകൾ രേഖപ്പെടുത്തുക, താമസാനുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആവശ്യമായ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുക, തൊഴിലാളികൾക്ക് മതിയായ താമസ സൗകര്യം നൽകുക, പ്രവാസികളുടെ ജോലി നിയന്ത്രിക്കുന്ന ചട്ടങ്ങൾ പാലിക്കുക എന്നിവ തൊഴിലുടമകൾ ചെയ്യണമെന്നും മേജർ അൽബുറൈദി നിർദേശിച്ചു.
തൊഴിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യോഗ്യതയുള്ള അധികാരികളെ സമീപിക്കാൻ തൊഴിലുടമകളോട് അദ്ദേഹം ആവശ്യപ്പെട്ടു, പാസ്‌പോർട്ടുകൾ തടഞ്ഞുവച്ചിരിക്കുന്ന തൊഴിലാളികൾക്ക് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് സഹായം തേടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക