Advertisement
Qatar

ഫിഫ ലോകകപ്പ് 2026,ഖത്തറിന്റെ കന്നിപ്പോരാട്ടം നാളെ,സ്വിറ്റ്‌സർലണ്ടിനെ നേരിടും

Published: June 12, 2026
ദോഹ: മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന 2026 ഫിഫ ലോകകപ്പിൽ ഖത്തറിന്റെ ആദ്യ പോരാട്ടം നാളെ.ജൂൺ 13 ശനിയാഴ്ച സ്വിറ്റ്സർലൻഡിന് എതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം. സാൻഫ്രാൻസിസ്കോയിലെ ബേ അരീന സ്റ്റേഡിയത്തിൽ ദോഹ സമയം രാത്രി 10 മണിക്കാണ് കിക്കോഫ്.ഖത്തർ ലോകകപ്പിലെ ദയനീയ പരാജയത്തിൽ നിന്ന്  കൂടുതൽ കരുത്ത് നേടി എതിരാളികൾക്കെതിരെ കടുത്ത മത്സരത്തിനാണ് ഖത്തർ നാളെ ബൂട്ടണിയുന്നത്. ലോകകപ്പിൽ ആദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ഇത്തവണ 104 മത്സരങ്ങളാണുണ്ടാവുക.

ഗ്രൂപ്പ് ബിയിൽ ശക്തരായ എതിരാളികൾക്കൊപ്പുള്ള ഖത്തർ തങ്ങളുടെ രണ്ടാം ലോകകപ്പിനായാണ് ബൂട്ട് കെട്ടുന്നത്. സ്വിറ്റ്സർലൻഡ്, കാനഡ, ബോസ്നിയ ആൻഡ് ഹെർസഗോവിന എന്നിവരാണ് ഖത്തറിന് എതിരാളികൾ. 

ഗാലറിയിൽ ഖത്തറിനെ പിന്തുണക്കാൻ ക്യു.എഫ്.എയുടെ നേതൃത്വത്തിൽ വൻ ആരാധക സംഘത്തെയും അമേരിക്കയിലെത്തിച്ച് കഴിഞ്ഞു. ജൂൺ ഒമ്പതു മുതൽ ജൂൺ 11 വരെ മൂന്ന് പ്രത്യേക ചാർട്ടർ വിമാനങ്ങളിലാണ് ദോഹയിൽ നിന്ന് യു.എസിലേക്ക് ആരാധകരെത്തിയത്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും മികച്ച സ്കോറിൽ പൂർത്തിയാക്കി, 32 ടീമുകൾ പോരാടുന്ന രണ്ടാം റൗണ്ടിലേക്ക് മുന്നേറുകയാണ് ഖത്തറിന്റെ ലോകകപ്പ് സ്വപ്നം. ആകെ 12 ഗ്രൂപ്പുകളിൽ നിന്ന് ആദ്യ രണ്ട് ടീമുകൾ വീതം രണ്ടാം ഘട്ടത്തിലേക്ക് മുന്നേറും.

മികച്ച മൂന്നാം സ്ഥാനക്കാരായി 8 ടീമുകൾക്ക് കൂടി അവസരം ലഭിക്കും. അറബ് ടീമുകളുടെ പങ്കാളിത്തത്തിലും ഇത്തവണ റെക്കോഡ് മുന്നേറ്റമാണ് ലോകകപ്പിലുള്ളത്. ചരിത്രത്തിലാദ്യമായി എട്ടു അറബ് ടീമുകൾ ലോകകപ്പിന് യോഗ്യത നേടി. ഖത്തർ കൂടാതെ സൗദി അറേബ്യ, ജോർഡൻ, ഇറാഖ്, ഈജിപ്ത്, അൾജീരിയ, മൊറോക്കോ, ടുണീഷ്യ എന്നീ ടീമുകളാണുള്ളത്. ഏറ്റവും കൂടുതൽ ഏഷ്യൻ ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പും ഇതു തന്നെയാണ്. ജപ്പാൻ, കൊറിയ, ആസ്ത്രേലിയ, ഉസ്ബെകിസ്താൻ, ഇറാൻ ഉൾപ്പെടെ ഒമ്പത് ഏഷ്യൻ ടീമുകളാണ് ലോകകപ്പിനുള്ളത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos