ഊർജമേഖലയെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോകാനാവില്ല,മറ്റു മേഖലകൾക്ക് കൂടി പ്രാധാന്യം നൽകാൻ ഖത്തർ തയാറെടുക്കുന്നു
വിനോദസഞ്ചാരം, റിയൽ എസ്റ്റേറ്റ്, സ്വകാര്യ സംരംഭങ്ങൾ, മറ്റ് വാണിജ്യ മേഖലകൾ എന്നിവയുടെ വളർച്ചയ്ക്കാണ് ഖത്തർ ഇനി കൂടുതൽ ഊന്നൽ നൽകുകയെന്നാണ് അമീറിന്റെ പ്രസംഗം നൽകുന്ന സൂചന. കാർബൺ അധിഷ്ഠിത ഊർജമേഖലയ്ക്കു പുറത്തുള്ള വ്യവസായങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം കാർഷികമേഖലയിലും നിക്ഷേപം വർധിപ്പിക്കാനാണ് ലക്ഷ്യം. പ്രാദേശിക ഉൽപ്പാദനം ശക്തിപ്പെടുത്തുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത വർധിപ്പിക്കുക എന്നിവയും ഖത്തറിന്റെ മുൻഗണനകളാകും. അറബ് രാജ്യങ്ങളുടെ തൊട്ടടുത്തേക്ക് വ്യാപിച്ച യുദ്ധം ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയെയും കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് അമീർ തിരിച്ചറിയുന്നതായും പ്രസംഗം വ്യക്തമാക്കുന്നു. ദേശീയ ബജറ്റിലെ ചെലവുകൾ കൂടുതൽ കരുതലോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള ഖത്തറിന്റെ ശേഷിയിൽ വിശ്വാസം പ്രകടിപ്പിച്ച അമീർ, രാജ്യത്തിന്റെ സാമ്പത്തിക പ്രതിരോധശേഷിയിൽ ശുഭാപ്തിവിശ്വാസവും പങ്കുവച്ചു. ഊർജമേഖലയെ മാത്രം ആശ്രയിക്കാതെ വിവിധ മേഖലകളിൽ സാമ്പത്തിക അടിത്തറ വിപുലീകരിക്കാനുള്ള ഖത്തറിന്റെ നീക്കത്തിന്റെ സൂചനയായാണ് അമീറിന്റെ പ്രസംഗം വിലയിരുത്തപ്പെടുന്നത്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക