Advertisement
Qatar

എഡോക്സി ട്രെയിനിംഗ് സെന്റർ ഇനി ഖത്തറിലും,ഗ്രാൻഡ് ഓപ്പണിംഗ് ജൂലൈ 19ന്

Published: July 16, 2025
ദോഹ: ആഗോളതലത്തിൽ പ്രൊഫഷണൽ,കോർപ്പറേറ്റ് ട്രെയിനിംഗ് രാഗത്തെ മുൻനിര സ്ഥാപനമായ എഡോക്സി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അന്താരാഷ്ട്ര കേന്ദ്രം ഇനി ഖത്തറിലും. ദോഹ ആസ്ഥാനമായി  'എഡോക്സി ട്രെയിനിംഗ് സെന്ററി'ൻ്റെ ഗ്രാൻഡ് ഓപ്പണിംഗ്  ജൂലൈ 19ന് നടക്കും. വൈകിട്ട് 5 മണിക്ക് ദോഹയിലെ 343 അൽസദ്ദ് സ്ട്രീറ്റിലുള്ള ലെ ബൊളിവാർഡിലെ ഓഫീസ് 502ലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

2018ൽ ദുബായിൽ സ്ഥാപിതമായ എഡോക്സി, മൈക്രോസോഫ്റ്റ് ഓഫീസ്, CAD എന്നിവയിൽ B2C ട്രെയിനിംഗ് പ്രോഗ്രാമുകളുമായാണ് തുടക്കം കുറിച്ചത്. തുടർന്ന്  22-ഓളം സവിശേഷ മേഖലകളിലായി 400ലധികം കരിയർ വികസന കോഴ്സുകളിലേക്ക് പ്രവർത്തനം വ്യാപിച്ചു. സൈബർ സെക്യൂരിറ്റി, ഡാറ്റാ സയൻസ്, ERP, CAD ഡിസൈൻ, ഓയിൽ & ഗ്യാസ്, ഹ്യൂമൻ റിസോഴ്സസ്, സോഫ്റ്റ് സ്കിൽസ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.

2020ലാണ് B2B ട്രെയിനിംഗ് മേഖലയിലേക്ക് എഡോക്സി കടക്കുന്നത്. ഇതിനകം 17 രാജ്യങ്ങളിലായി 300ലധികം കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് പ്രത്യേകമായി തയാർ ചെയ്ത തൊഴിൽ നൈപുണ്യ പരിശീലനങ്ങൾ ഇൻസ്റിറ്റ്യൂട്ട് നൽകിക്കഴിഞ്ഞു. സർക്കാർ, പ്രതിരോധം, ഊർജ്ജം ഉൾപ്പെടെയുള്ള മേഖലകളിൽ വ്യാപിച്ചുകിടക്കുന്നതാണ് ഈ കമ്പനികൾ.

2024ൽ ലണ്ടൻ ആസ്ഥാനമായി എഡോക്‌സി പുതിയ അന്താരാഷ്ട്ര ട്രെയിനിംഗ് ഇൻസ്റിറ്റ്യൂട്ട് തുറന്നു. ഇതിനു ശേഷം, മൂന്നാമത്തെ അന്താരാഷ്ട്ര കേന്ദ്രമാണ് ദോഹയിൽ പ്രവർത്തനമാരംഭിക്കുന്നത്.

സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹ്യൂമൻ ക്യാപിറ്റൽ വികസനം എന്നിവയ്ക്ക് വലിയ  പ്രാധാന്യം നൽകുന്ന രാജ്യമാണ് ഖത്തർ എന്ന് എഡോക്സി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ ശറഫുദ്ദീൻ മംഗലാട് ദോഹയി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൊഴിലാളികളുടെ നിരന്തരമുള്ള നൈപുണ്യ വികാസത്തിനും നവീകരണത്തിനും ഊന്നൽ നൽകുന്ന ഖത്തറിന്റെ ദേശീയ തൊഴിൽ നയത്തെയും കാഴ്ചപ്പാടിനെയും ഏറ്റവും നവീനമായ സങ്കേതങ്ങളുമായി പിന്തുണയ്ക്കാൻ എഡോക്സിക്ക് കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.

ശൈഖ് നാസർ അബ്ദുല്ല ഖാലിദ് ഹമദ് ആൽതാനിയാണ് ദോഹ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. ഖത്തറിലെ വ്യവസായ പ്രമുഖർ, അക്കാദമിക് വിദഗ്ധർ, സാമൂഹിക നേതാക്കൾ എന്നിവരും  ചടങ്ങിൽ സംബന്ധിക്കും.

എഡോക്സി സിഇഒറഫുദ്ദീൻ മംഗലാട്, മുഹമ്മദ് ഫാസിൽ (ബിസിനസ് ഹെഡ്), അഭിലാഷ് ആത്രേയ (സെന്റർ മാനേജർ, എഡോക്സി ഖത്തർ) എന്നിവർ  വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക: https://chat.whatsapp.com/GNnAPz2ISv601MKXQvNitL  ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos