Advertisement
Qatar

മിലിപോൾ ഖത്തറിന്റെ 30-ാം വാർഷികം; ഇന്ന് രാത്രി ദോഹയിൽ ഡ്രോൺ ഷോയും വെടിക്കെട്ടും

Published: October 21, 2026
ദോഹ: മിലിപോൾ ഖത്തറിന്റെ 30-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് (ഒക്ടോബർ 21) രാത്രി 9.15ന് ദോഹയിൽ ഡ്രോൺ ലൈറ്റ് ഷോയും വെടിക്കെട്ടും അരങ്ങേറും. മിലിപോൾ ഖത്തർ ഔദ്യോഗിക സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്നുവരുന്ന മിലിപോൾ ഖത്തർ സുരക്ഷാ പ്രദർശനവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി വിഷയങ്ങളിലുള്ള ദോഹ അന്താരാഷ്ട്ര സമ്മേളനവും ഒക്ടോബർ 22ന് സമാപിക്കും.

ആഭ്യന്തര സുരക്ഷാ, പൊതുസുരക്ഷാ മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും നൂതന കണ്ടുപിടിത്തങ്ങളും പരിചയപ്പെടുത്തുന്ന മിഡിൽ ഈസ്റ്റിലെ പ്രമുഖ അന്താരാഷ്ട്ര പ്രദർശനങ്ങളിലൊന്നാണ് മിലിപോൾ ഖത്തർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സുരക്ഷാ വിദഗ്ധർ, വ്യവസായ പ്രമുഖർ, ഉന്നത ഉദ്യോഗസ്ഥർ, തീരുമാനമെടുക്കുന്നവർ എന്നിവർ മേളയിൽ പങ്കെടുക്കുന്നുണ്ട്.

അത്യാധുനിക ആയുധങ്ങൾ, ഫോറൻസിക് പരിശോധനാ ഉപകരണങ്ങൾ, റോബോട്ടുകൾ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവയ്ക്കു പുറമെ ഡ്രോണുകൾ, ഡ്രോണുകളെ പ്രതിരോധിക്കുന്ന സാങ്കേതികവിദ്യകൾ, നൂതന സുരക്ഷാ സംവിധാനങ്ങളുള്ള വാഹനങ്ങൾ എന്നിവയും പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

മുപ്പത് വർഷത്തെ പ്രവർത്തന പാരമ്പര്യം ആഘോഷിക്കുന്ന മിലിപോൾ ഖത്തറിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡ്രോൺ ഷോയും വെടിക്കെട്ടും ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക   :https://www.instagram.com/newsroomme/?hl=en
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos