Advertisement
Qatar

ഖത്തറിലെ സീലൈൻ–ഖോർ അൽ അദൈദ് തീരത്ത് വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക;നിയമം ലംഘിച്ചൽ ഒരു ലക്ഷം റിയാൽ പിഴയും ജയിൽശിക്ഷയും

Published: October 23, 2026
ദോഹ : സീലൈൻ മുതൽ ഖോർ അൽ-അദൈദ് വരെയുള്ള തീരപ്രദേശങ്ങളിൽ, കടൽത്തീരത്തുനിന്ന് 30 മീറ്റർ പരിധിക്കുള്ളിൽ വാഹനങ്ങൾ ഓടിക്കുന്നത് നിരോധിച്ചതായി അധികൃതർ അറിയിച്ചു.

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള പ്രകൃതി സംരക്ഷണ വിഭാഗവുമായി (Department of Natural Reserves) സഹകരിച്ച്, ഇന്റേണൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ലെഖ്‌വിയ) എൻവയോൺമെന്റൽ സെക്യൂരിറ്റി വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.

സീലൈൻ, ഖോർ അൽ-അദൈദ് എന്നിവിടങ്ങളിലെ കടൽത്തീരങ്ങൾ വിശ്രമത്തിനും വിനോദത്തിനുമുള്ള സ്ഥലങ്ങളാണെന്നും ഈ ഭാഗങ്ങളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി തീരത്തുനിന്ന് 30 മീറ്റർ പരിധിക്കുള്ളിൽ വാഹനങ്ങൾ ഓടിക്കുന്നത് കർശനമായി നിരോധിച്ചതായും ലെഖ്‌വിയ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.ലംഘിക്കുന്നവർക്ക് തടവുശിക്ഷയോ, ഒരു ലക്ഷം ഖത്തർ റിയാൽ (QR 100,000) വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ലഭിക്കാവുന്നതാണ്.

നിയമം ലംഘിക്കുന്നവർക്ക് തടവുശിക്ഷയോ, ഒരു ലക്ഷം ഖത്തർ റിയാൽ (QR 100,000) വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ലഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

????വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
????ഇൻസ്റ്റഗ്രാം :https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719

YOU MAY LIKE

View All Qatar
Advertisement