ഡോം ഖത്തർ സോഷ്യൽ അവയർനെസ് മ്യൂസിക് വീഡിയോ ‘ഉയിർപ്പാട്’ ടീസർ പുറത്തിറക്കി
സംഗീതവും ദൃശ്യഭാഷയും സാമൂഹിക സന്ദേശവും സമന്വയിപ്പിച്ചാണ് ‘ഉയിർപ്പാട്’ ഒരുക്കിയിരിക്കുന്നത്. ഫർഹാസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന മ്യൂസിക് വീഡിയോയിൽ റിസാദ്, തനുജ ഹസീബ്,അഹ്മദ് കെൻസ് എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്. പിന്നണി ഗായകൻ സിയാഉൽ ഹഖ് ആലപിച്ച ഗാനത്തിന് ഷഹീബ് ഷെബിയാണ് സംഗീതം ഒരുക്കിയത്. ഷംല ജഹ്ഫർ ഗാനരചനയും ഫൈസൽ അരിക്കാട്ടയിൽ സ്ക്രിപ്റ്റും പ്രോജക്ട് ഡിസൈനും നിർവഹിച്ചു. കിരൺ എഡിറ്റിംഗും നവാബ് ഛായാഗ്രഹണവും നിർവഹിച്ച ആൽബത്തിന്റെ ടെക്നിക്കൽ സപ്പോർട്ട് മുൻഷീർ മുസ്തഫ, ആരിഫ് വടകര എന്നിവരും ടെക്നിക്കൽ ഹെഡ് ഷമീൽ എ ജെ, ഷാജഹാൻ എന്നിവരുമാണ്. പ്രൊഡക്ഷൻ കൺട്രോളർ ആയിട്ടുള്ളത് രശ്മി ശരത് ആണ്.
ഡോം ഖത്തർ സംഘടിപ്പിക്കുന്ന ആറുമാസം നീണ്ടുനിൽക്കുന്ന ആന്റി-ഡ്രഗ് ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കുന്ന മ്യൂസിക് വീഡിയോ വൺ ടു വൺ ചാനലിലൂടെ ഉടൻ പ്രേക്ഷകരിലെത്തുമെന്ന് സംഘാടകർ അറിയിച്ചു.
കേരളം നടപ്പാക്കിവരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനൊപ്പം, നാട്ടിലും പ്രവാസി സമൂഹത്തിനിടയിലും കലയിലൂടെ ലഹരിക്കെതിരായ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡോം ഖത്തർ ‘ഉയിർപ്പാട്’ ഒരുക്കുന്നത്.
ചടങ്ങിൽ ഡോം ഖത്തർ പ്രസിഡന്റ് ഉസ്മാൻ കല്ലൻ, ജനറൽ സെക്രട്ടറി സിദീഖ് വാഴക്കാട്, ട്രഷറർ സൗമ്യ പ്രദീപ്, ചീഫ് അഡ്വൈസർ മഷ്ഹൂദ് തിരുത്തിയാട്, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഷംല ജാഫർ, ഐ.സി.സി, ഐ.എസ്.സി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക