ഡോം ഖത്തർ എക്സലൻസ് അവാർഡിന് നാമനിർദ്ദേശം ക്ഷണിച്ചു
2025 സെപ്റ്റംബർ 1 മുതൽ 2026 സെപ്റ്റംബർ 20 വരെയുള്ള കാലയളവിലെ നേട്ടങ്ങളും സംഭാവനകളും പുരസ്കാരത്തിനായി പരിഗണിക്കും. നിലവിൽ ഖത്തറിൽ താമസിക്കുന്ന മലപ്പുറം ജില്ലക്കാരെ നാമനിർദ്ദേശം ചെയ്യാം.സ്വയം നാമനിർദ്ദേശം ചെയ്യുന്നതിനൊപ്പം മറ്റൊരാളെ നാമനിർദ്ദേശം ചെയ്യുന്നതിനും അവസരമുണ്ട്.DoM Qatar-ന്റെ ഔദ്യോഗിക ഗൂഗ്ൾ ഫോം വഴിയാണ് നാമനിർദ്ദേശങ്ങൾ സമർപ്പിക്കേണ്ടത്. സെപ്റ്റംബർ 20 രാത്രി 9 മണിയാണ് അവസാന തീയതി.
തിരഞ്ഞെടുക്കപ്പെടുന്ന പുരസ്കാര ജേതാക്കളെ സെപ്റ്റംബർ 25 വെള്ളിയാഴ്ച DPS MIS, വക്രയിൽ നടക്കുന്ന മൽഹാർ സീസൺ 3 പരിപാടിയിൽ ആദരിക്കും.
നാമനിർദ്ദേശത്തിനായി:
https://forms.gle/YEy6WWUiqNwKG7W4A
കൂടുതൽ വിവരങ്ങൾക്ക്: 30283825, 3332499, 33065549, 55262339
info@domqatar.com
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4