ദോഹയിൽ നിന്ന് ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് 24.5 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി
387 ഗ്രാം വീതം ഭാരമുള്ള വിദേശ ചോക്ലേറ്റുകൾക്കുള്ളിലായാണ് പ്രതി നിരോധിത ലഹരിവസ്തുക്കൾ ഒളിപ്പിച്ചു വെച്ചിരുന്നത്. 'ലിൻഡ്റ്റ് ലിൻഡോർ അസോർട്ടഡ് ഫിൽഡ് ഡാർക്ക് ചോക്ലേറ്റ്' ട്യൂബുകളിലായാണ് കൊക്കെയ്ൻ കലർത്തിയിരുന്നത്; ഇത്തരത്തിലുള്ള ഏഴ് ട്യൂബുകളാണുണ്ടായിരുന്നത്.ട്യൂബുകൾക്ക് അവയിൽ രേഖപ്പെടുത്തിയിരുന്ന ഭാരത്തേക്കാൾ അസാധാരണമായ ഭാരക്കൂടുതൽ ഉദ്യോഗസ്ഥർ കണ്ടെത്തി. പരിശോധനയിൽ, ഓരോന്നിലും വെളുത്ത പൊടി രൂപത്തിലുള്ള പദാർത്ഥം അടങ്ങിയ, ഇളം മഞ്ഞ നിറത്തിലുള്ളതും അണ്ഡാകൃതിയിലുള്ളതുമായ 207 ക്യാപ്‌സ്യൂളുകളാണ് കണ്ടെടുത്തത്.തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇത് കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഏകദേശം 24.5 കോടി രൂപ വിലമതിക്കുന്ന 4.9 കിലോഗ്രാം കൊക്കെയ്നാണ് പിടിച്ചെടുത്തത്.
പ്രതിയെ അറസ്റ്റ് ചെയ്യുകയും നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (NDPS) നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4