Advertisement
Qatar

ദോഹ മെട്രോ റെഡ്‌ലൈനിൽ പുതിയ ലിങ്ക് ബസ് സർവീസുകൾ തുടങ്ങി

Published: October 25, 2026
ദോഹ : അൽ ഖസ്സാർ, മുഷൈരിബ് മെട്രോ സ്റ്റേഷനുകൾക്കിടയിലുള്ള റെഡ് ലൈനിൽ പ്രവർത്തിക്കുന്ന മെട്രോലിങ്ക് (metrolink), മെട്രോ എക്സ്പ്രസ് (metroexpress) സേവനങ്ങളിൽ പുതിയ റൂട്ടുകൾ ദോഹ മെട്രോ പ്രഖ്യാപിച്ചു.

ഒക്ടോബർ 25 ഞായറാഴ്ച (ഇന്ന്) മുതൽ ഈ പുതിയ റൂട്ടുകൾ നിലവിൽ വന്നു. ഇതിൻ്റെ ഭാഗമായി, മുഷൈരിബ് സ്റ്റേഷനിലെ എക്സിറ്റ് 1-ന് സമീപമുള്ള മുഷൈരിബ് ബസ് സ്റ്റേഷനിൽ നിന്ന് M103 മെട്രോലിങ്ക് ബസുകൾ ഓരോ 20 മിനിറ്റിലും സർവീസ് നടത്തും.

അൽ മാമൂറ ഏരിയ 43- പ്രദേശങ്ങളിലുള്ളവർക്ക് ഉപകാരപ്രദമായ ഈ സർവീസ് അൽ സുദാൻ സ്റ്റേഷൻ വഴി കടന്നുപോകും.ഇതിന് പുറമെ,അൽ ഖസ്സാർ സ്റ്റേഷനിലെ എക്സിറ്റ് 1-ൽ നിന്ന് ഉം ലെഖ്ബ (Umm Lekhba) പ്രദേശത്തേക്ക് M119 ബസ് റൂട്ടും ആരംഭിച്ചു; ഇത് ഓരോ 45 മിനിറ്റിലും സർവീസ് നടത്തും.

????വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
????ഇൻസ്റ്റഗ്രാം :https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719

YOU MAY LIKE

View All Qatar
Advertisement