ഡയസ്പോറ ഓഫ് മലപ്പുറം മൽഹാർ സീസൺ 3: അക്ബർ ഖാനും അനുശ്രീയും ഖത്തറിൽ
ഡോം ഖത്തർ ആറുമാസമായി നടപ്പിലാക്കിവരുന്ന ‘അമൽ’ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വിവിധ ബോധവത്കരണ പ്രവർത്തനങ്ങളും പരിപാടിയിൽ സംഘടിപ്പിക്കും. ലഹരിക്കെതിരെ സമൂഹത്തിൽ ശക്തമായ സന്ദേശം ഉയർത്തുന്നതിനൊപ്പം യുവതലമുറയെ ആരോഗ്യകരമായ ജീവിതത്തിലേക്ക് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ മുന്നോട്ടുപോകുന്നത്.ഖത്തറിലെ മലപ്പുറം ജില്ലക്കാരായ പ്രവാസികളിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്ന ഡോം എക്സലൻസ് പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.
‘മലപ്പുറം ഹാർമണി’ എന്ന പ്രമേയത്തിൽ ഒരുക്കുന്ന കലാസന്ധ്യയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം ഡോം ഖത്തർ മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്നു. പ്രസിഡന്റ് ഉസ്മാൻ കല്ലൻ, ജനറൽ സെക്രട്ടറി സിദ്ധിഖ് വാഴക്കാട്, ട്രഷറർ സൗമ്യ പ്രദീപ്, ചീഫ് അഡ്വൈസർ മഷ്ഹൂദ് വി.സി, സീനിയർ വൈസ് പ്രസിഡൻ്റ് സി.കെ അബദുൽ അസീസ്, സെക്രട്ടറി അബി ചുങ്കത്തറ എന്നിവരോടൊപ്പം മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
പരിപാടിയുടെ വിജയകരവും സുഗമവുമായ നടത്തിപ്പിനായി പൂർത്തിയാക്കേണ്ട അവസാനഘട്ട ക്രമീകരണങ്ങളും വിവിധ ചുമതലകളുടെ ഏകോപനവും യോഗം വിശദമായി വിലയിരുത്തി. യോഗത്തിൽ സെക്രട്ടറിമാരായ സുരേഷ് പണിക്കർ സ്വാഗതവും ഷംല ജാഫർ നന്ദിയും പറഞ്ഞു
സ്പീഡ് ലൈൻ പ്രിന്റിംഗ് ഫാക്ടറി ടൈറ്റിൽ സ്പോൺസറായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിലേക്കുള്ള പ്രവേശനം പാസ് മുഖേന മാത്രമായിരിക്കുമെന്നും രജിസ്ട്രേഷൻ പൂർണമായും അവസാനിച്ചതായും സംഘാടകർ അറിയിച്ചു.
കലയും സംസ്കാരവും ഒരുമയും ആഘോഷിക്കുന്ന സംഗീതത്തിന്റെയും സൗഹൃദത്തിന്റെയും മൽഹാർ സീസൺ 3 വേറിട്ട അനുഭവം സമ്മാനിക്കും.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4