Advertisement
Qatar

ദോഹയിൽ നിന്ന് ഡൽഹി വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ നിന്ന് 20 കിലോവിലധികം സ്വർണം,വെള്ളി നാണയങ്ങൾ പിടികൂടി

Published: September 07, 2026
ന്യൂഡൽഹി:ദോഹയിൽ നിന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (IGI) വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാരിൽ നിന്ന് 47.16 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ-വെള്ളി നാണയങ്ങൾ പിടികൂടി.സെപ്റ്റംബർ 2-ന് ദോഹയിൽ നിന്നെത്തിയ യാത്രക്കാരെ എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിച്ചുപ്പോഴാണ് വിവരങ്ങൾ വെളിപ്പെടുത്താതെ (declaration ഇല്ലാതെ) കടത്താൻ  ശ്രമിച്ച 20.883 കിലോഗ്രാം ഭാരമുള്ള സ്വർണ്ണ-വെള്ളി നാണയങ്ങൾ പിടികൂടിയത്.പിടിച്ചെടുത്തവയിൽ 484 വെള്ളി നാണയങ്ങളും ഒരു സ്വർണ്ണ നാണയവുമാണ് ഉണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധനയിൽ, ഇതിലെ 134 വെള്ളി നാണയങ്ങൾക്ക് പുരാവസ്തു പ്രാധാന്യമുള്ളതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) കണ്ടെത്തി. കസ്റ്റംസ് ആക്ട് 1962-ലെ സെക്ഷൻ 110 പ്രകാരമാണ് ഈ വസ്തുക്കൾ പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സംഭവത്തിൽ തുടർ അന്വേഷണം നടന്നുവരികയാണ്. (ANI)
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos