ഖത്തറിൽ കാലാവസ്ഥ മാറുന്നു; 52 ദിവസം നീളുന്ന അൽ-വസ്മി സീസൺ നാളെ തുടങ്ങും
സീസണിന്റെ ഭാഗമായി ആകാശത്ത് മേഘങ്ങളുടെ സാന്നിധ്യം വർധിക്കുന്നതും ട്രഫിളുകൾ ഉൾപ്പെടെയുള്ള കാട്ടുചെടികൾ മുളച്ചുപൊങ്ങുന്നതും സാധാരണമാണ്. കാലാവസ്ഥാ മാറ്റങ്ങൾ കൃഷിക്കും അനുകൂല സാഹചര്യമൊരുക്കും.
അൽഫാൽഫ പോലുള്ള തീറ്റപ്പുല്ലുകൾ, പയർവർഗങ്ങൾ, പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്നവർക്കും ഈന്തപ്പന കർഷകർക്കും അൽ-വസ്മി വർഷത്തിലെ പ്രധാനപ്പെട്ട കാലയളവുകളിലൊന്നാണ്. കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ ലഭിക്കുന്നതാണ് ഈ സീസണിന്റെ പ്രത്യേകത.
ശരത്കാലത്തിലെ നാലാമത്തെ നക്ഷത്രഘട്ടമായ അൽ-അവ്വ (Al-‘Awwa) യോടെയാണ് അൽ-വസ്മി സീസൺ ആരംഭിക്കുന്നതെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ ഘട്ടത്തിൽ ഖത്തർ ഉൾപ്പെടെയുള്ള മേഖലകളിൽ ദേശാടന പക്ഷികളുടെ സാന്നിധ്യം വർധിക്കാനും സാധ്യതയുണ്ട്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക