ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനങ്ങൾ ഇന്ത്യ-ഖത്തർ ബന്ധം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചതായി അംബാസിഡർ
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം, ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ തുടങ്ങി വിവിധ സംഘടനകള്‍ സാമൂഹിക സേവനരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള സഹായം, രക്തദാന ക്യാമ്പുകള്‍, ആരോഗ്യ ക്യാമ്പുകള്‍, എംബസിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച കോണ്‍സുലര്‍ ക്യാമ്പുകള്‍, ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് നല്‍കിയ പിന്തുണ, വിവിധ ബോധവത്കരണ പരിപാടികള്‍ എന്നിവയെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
ഇന്ത്യ- ഖത്തര്‍ ഉഭയകക്ഷി ബന്ധത്തില്‍ വ്യാപാരവും നിക്ഷേപവും സുപ്രധാന മേഖലയാണെന്നും ഈ രംഗത്ത് ഐ ബി പി സി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമൂഹത്തിനുള്ളില്‍ തന്നെ ആവശ്യമായ അനുഭവസമ്പത്തും മാര്‍ഗനിര്‍ദേശവും ലഭ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും പരമാവധി പരിപാടികളില്‍ പങ്കെടുക്കാനും താന്‍ ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സ്‌കൂളുകളുടെ വാര്‍ഷികാഘോഷങ്ങള്‍, ഓണം ഉള്‍പ്പെടെയുള്ള വിവിധ ആഘോഷങ്ങള്‍, കായിക- സാംസ്‌കാരിക പരിപാടികള്‍ എന്നിവയില്‍ പങ്കെടുത്ത അനുഭവങ്ങള്‍ ജീവിതത്തിലെ മറക്കാനാവാത്ത ഓര്‍മ്മകളാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സമൂഹവുമായി ഔദ്യോഗിക ബന്ധത്തിനപ്പുറം ആത്മബന്ധം വളര്‍ത്തേണ്ടത് അനിവാര്യമാണെന്നും വിദേശത്തുള്ള ഇന്ത്യക്കാരുമായി ശക്തമായ ബന്ധം നിലനില്‍ക്കുമ്പോഴാണ് ഇന്ത്യ -ഖത്തര്‍ ബന്ധം കൂടുതല്‍ ശക്തമാകുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ സദസ്സിനെ സ്വാഗതം ചെയ്തു.ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐഎസ്‌സി പ്രസിഡന്റ് ഇ.പി. അബ്ദുൾറഹ്മാൻ, ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ് എന്നിവർ സൗദി അറേബ്യയിൽ ചുമതലയേൽക്കാൻ പോകുന്ന അംബാസിഡർക്ക് ആശംസകൾ നേർന്നു.
ഐസിസി (ICC), ഐസിബിഎഫ് (ICBF), ഐഎസ്സി (ISC), ഐബിപിസി (IBPC) എന്നീ നാല് പ്രധാന അപ്പെക്സ് സംഘടനകൾ ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ,വിവിധ സംഘടനാ പ്രതിനിധികളും അദ്ദേഹത്തിന് ആശംസകൾ നേർന്നു.തന്റെ ഔദ്യോഗിക കാലയളവിൽ അദ്ദേഹം നൽകിയ മാർഗനിർദേശങ്ങൾക്കും പിന്തുണയ്ക്കും അവർ നന്ദി രേഖപ്പെടുത്തി.
ഐസിസി (ICC) ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് നന്ദി പ്രകാശിപ്പിച്ചു. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ, കൗൺസിലർ (ഹെഡ് ഓഫ് ചാൻസറി & കോൺസുലാർ) ഡോ. വൈഭവ് എ. താണ്ഡലെ, ഐസിസി, ഐസിബിഎഫ് (ICBF), ഐഎസ്സി (ISC), ഐബിപിസി (IBPC) മാനേജിംഗ് കമ്മിറ്റി-അഡ്വൈസറി കമ്മിറ്റി അംഗങ്ങൾ, അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാർ, ഇന്ത്യൻ സമൂഹത്തിലെ മുതിർന്ന അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd