Advertisement
Qatar

ദോഹയിൽ പാഡൽ ടൂർണമെന്റുമായി ചാവക്കാട് പ്രവാസി അസോസിയേഷൻ

Published: October 07, 2026
ദോഹ: ഏഷ്യൻ ഗെയിംസിൽ പാഡലിൽ ഖത്തർ നേടിയ ചരിത്ര നേട്ടത്തിന്റെ ആവേശവുമായി ചാവക്കാട് പ്രവാസി അസോസിയേഷൻ(CPA) ദോഹയിൽ പാഡൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.India Padel Tour (IPT)-ന്റെ സഹകരണത്തോടെയാണ് ഇതാദ്യമായി ഇത്തരമൊരു ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.2026 ഒക്ടോബർ 9 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് 1969 പ്ലാറ്റിനം പാഡൽ ഇൻഡോർ കോർട്ടിലാണ് മൽസരം നടക്കുക.20 ടീമുകളിലായി 40 താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

20 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ച് പ്രാഥമിക മത്സരങ്ങൾ നടത്തും. ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എട്ട് ടീമുകൾ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടും. തുടർന്ന് സെമിഫൈനലും ഫൈനലും നടക്കും.ഖത്തർ, ഇന്ത്യ, പാകിസ്ഥാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും. വ്യത്യസ്ത ദേശീയതകളിൽ നിന്നുള്ള കളിക്കാരെ ഒരേ വേദിയിൽ അണിനിരത്തി സൗഹൃദവും കായികമികവും കായികാവേശവും വളർത്തുകയാണ് ടൂർണമെന്റിന്റെ ലക്ഷ്യമെന്നും സംഘാടകർ അറിയിച്ചു. ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിൽ പാഡലിന് കൂടുതൽ പ്രചാരം നൽകുന്നതിനും പുതുതായി ഈ കായികരംഗത്തേക്ക് കടന്നുവരുന്ന താരങ്ങൾക്ക് മികച്ച മത്സരവേദി ഒരുക്കുന്നതിനും സൗഹൃദവും ആരോഗ്യകരമായ മത്സരാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ടൂർണമെന്റ് ലക്ഷ്യമിടുന്നത്.

ടെന്നീസിന്റെയും സ്‌ക്വാഷിന്റെയും സവിശേഷതകൾ സംയോജിപ്പിച്ച് കളിക്കുന്ന ഒരു ജനപ്രിയ റാക്കറ്റ് സ്പോർട്സ് ആണ് പാഡൽ (Padel).

Green Waste Management ആണ് ടൂർണമെന്റിന്റെ പ്രധാന പ്രായോജകർ.ഇന്ത്യൻ സ്പോർട്സ് സെന്റർ (ISC) ഇ.പി അബ്ദുൽ റഹിമാൻ ടൂർണമെന്റ് ഉൽഘാടനം ചെയ്യും.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.

 

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos