Advertisement
Qatar

ഖത്തർ അടൂർ എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ(CEAQA) സീകാ ACE-2 ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു

Published: June 15, 2026
ദോഹ : ഖത്തറിലെ അടൂർ എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ(CEAQA)യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച  സീലിയോൺ സൊല്യൂഷൻസ് - ACE ബാഡ്മിന്റൺ സീസൺ -2 ടൂർണമെന്റ്  സമാപിച്ചു.വുക്കൈർ മാർവെൽ  ബാഡ്മിന്റൺ അക്കാഡമിയിൽ  നടന്ന ടൂർണമെന്റിൽ എട്ടോളം  രാജ്യങ്ങളിൽ നിന്നുള്ള 172 ബാഡ്മിന്റൺ താരങ്ങൾ പങ്കെടുത്തു. ഖത്തർ ബാഡ്മിന്റൺ അപെക്സ് ബോഡിയുടെ നിയന്ത്രണത്തിൽ നാല് ക്യാറ്റഗറികളിലായി സംഘടിപ്പിച്ച മത്സരങ്ങളിൽ കാറ്റഗറി A&B Combo-യിൽ സ്റ്റാർ സ്പോർട്സ് ക്ലബ്ബിലെ മുഹമ്മദ് അമീൻ, മുഹമ്മദ് ആഷിഖ് എന്നിവരും കാറ്റഗറി C-യിൽ ബാഡ്മിന്റൺ സിറ്റി ക്ലബ്ബിലെ ഹമദ് അഹ്മദ്, ഷഫീക്  എന്നിവരും കാറ്റഗറി D-യിൽ ഡ്രീം ക്യാച്ചേർസ് ക്ലബ്ബിലെ റെനി ഡാനിയൽ, സിജു മാത്യു എന്നിവരും കാറ്റഗറി E-യിൽ ബ്ലിക്ക് ബോയ്സിലെ അസ്‌ഫർ അഫ്രാസ്, ലിന്റോൺ ഫെർണാണ്ടസ് എന്നിവരും വിജയിച്ചു.

മികച്ച ക്ലബ്ബിനുള്ള ACE-2 ചാമ്പ്യൻസ് ട്രോഫി സ്റ്റാർ സ്പോർട്സ് സ്വന്തമാക്കി. സമ്മാനദാനചടങ്ങിൽ CEAQA അലുംനി പ്രസിഡന്റ് റിജോ റോയി അധ്യക്ഷനായിരിന്നു. ഇന്ത്യൻ ബിസിനസ് പ്രൊഫഷണൽസ് കൗൺസിൽ പ്രസിഡന്റ്  താഹ മുഹമ്മദ്, ഇന്ത്യൻ മീഡിയ ഫോറം പ്രസിഡണ്ട് ഓകെ പരുമല, എഞ്ചിനിയേർസ് ഫോറം പ്രസിഡന്റ് ആഷിഖ് അഹമ്മദ് , ജനറൽ സെക്രട്ടറി നിഥിൻ, സ്പോർട്സ് സെക്രട്ടറി ഫഹീം എന്നിവർ വിജയികൾക്ക് ട്രോഫികൾ കൈമാറി. എഞ്ചിനിയേർസ് ഫോറം ആർട്സ് സെക്രട്ടറി മനോജ്, സീലിയൻ സൊല്യൂഷൻസ് ജനറൽ മാനേജർ സെൽവകുമാരൻ എന്നിവർ സന്നിഹിതിരായിരുന്നു. CEAQA ജനറൽ സെക്രട്ടറി അമ്മാർ അഷ്‌റഫ്, ട്രെഷറർ ജെന്നി, സ്പോർട്സ് സെക്രട്ടറി റ്റിബിൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്രീനാഥ്, പ്രശാന്ത്, ഷിബിൻ, അനീഷ് ഗോപാൽ, മഹേഷ്, അരുൺ, രജനി, വര്ഗീസ്, ഹെലേന, അഞ്ജന, രമ്യ, ഷമീർ, അബുലൈസ്, നുസൈർ , ദീപു, മുഹമ്മദ് മടപ്പിള്ളി , വിനീത് തുടങ്ങിയവർ നേതൃത്വം നൽകി.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos