പരീക്ഷയില്ല,ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും റദ്ദാക്കി
ഉപരിപഠനത്തിന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഏറെ നിർണായകമാണ് എന്നിരിക്കെ വിദ്യാർഥികളെയും രക്ഷിതാക്കളെയും തീരുമാനം ആശങ്കയിലാക്കുന്നുണ്ട്. മോഡൽ പരീക്ഷ ഉൾപ്പെടെ നേരത്തേ നടന്ന പരീക്ഷകളുടെ ഫലം അടിസ്ഥാനമാക്കിയായിരിക്കും ഈ സാഹചര്യത്തിൽ പരീക്ഷാഫലം തീരുമാനിക്കുക എന്നാണ് ഈരംഗത്തുള്ളവർ നൽകുന്ന സൂചന. യു.എ.ഇ, സൗദി, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങൾക്ക് പുറമേ, ഇറാനിൽ നടക്കേണ്ട പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z