ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ കെയര്‍ എന്‍ ക്യൂര്‍ സില്‍വര്‍ ജൂബിലി ആഘോഷിച്ചു
കെയര്‍ എന്‍ ക്യൂര്‍ ഗ്രൂപ്പിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച 1000-ത്തിലധികം അതിഥികള്‍ പങ്കെടുത്ത ചടങ്ങിൽ വിവിധ മേഖലകളിലായി മികച്ച സേവനം നൽകിയ ജീവനക്കാരെയും പങ്കാളികളെയും ആദരിച്ചു.ഖത്തര്‍ ഇന്‍ഷുറന്‍സ് കമ്പനി ചെയര്‍മാനും യു.കെയിലെ അല്‍ റയാന്‍ ബാങ്കിന്റെയും ഖത്തരി ബിസിനസ്മെന്‍ അസോസിയേഷന്റെയും ബോര്‍ഡ് അംഗവുമായ മുന്‍ സാമ്പത്തിക, വാണിജ്യ മന്ത്രി ഷെയ്ഖ് ഹമദ് ബിന്‍ ഫൈസല്‍ ബിന്‍ താനി അല്‍ താനി ഉള്‍പ്പെടെ നിരവധി വിശിഷ്ടാതിഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, ഖത്തറിലെ ഫിലിപ്പീന്‍സ് എംബസിയിലെ കോണ്‍സല്‍ മോണിക്ക റെംസി എസ്. കലാന്‍ജിയന്‍, ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍, ഖത്തറിലെ ഇന്തോനേഷ്യ എംബസിയിലെ കൗണ്‍സിലറും സാമ്പത്തിക കാര്യ വകുപ്പ് മേധാവിയുമായ വാസന ആദി നുഗ്രഹ തുടങ്ങിയവർ പങ്കെടുത്തു.
കെയര്‍ എന്‍ ക്യൂര്‍ ചെയര്‍മാന്‍ ഇ പി അബ്ദുറഹിമാന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഹസന്നുല്‍ ബന്ന, ഉസാമ പയാത്ത്, ഷാന അബ്ദുറഹിമാന്‍ എന്നിവര്‍ അതിഥികളെ സ്വാഗതം ചെയ്തു.
ഖത്തറിലുടനീളമുള്ള അറുപത്തിയഞ്ചിലധികം ഫാര്‍മസികള്‍ ഉള്‍പ്പെടെ തൊണ്ണൂറ്റഞ്ചിലധികം ഔട്ട്ലെറ്റുകളാണ് നിലവിൽ കെയര്‍ എന്‍ ക്യൂര്‍ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നത്. റീട്ടെയില്‍ ഫാര്‍മസികള്‍, മെഡിക്കല്‍, സര്‍ജിക്കല്‍ സപ്ലൈസ്, എഫ്എംസിജി വിതരണം, കോര്‍പ്പറേറ്റ് സപ്ലൈസ്, ഖത്തറിലുടനീളം ഒരു മണിക്കൂര്‍ ഡെലിവറി വാഗ്ദാനം ചെയ്യുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം എന്നിവ ഇതിൽ ഉൾപെടും. ഹൈഡ്രോകെയര്‍, കെയര്‍കോം, അല്‍ ക്വിമ്മ എന്നിവയിലൂടെ പ്രവര്‍ത്തിക്കുന്ന ശക്തമായ ഒരു എഞ്ചിനീയറിംഗ് വിഭാഗവും ഗ്രൂപ്പിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
ഷബരീഷിന്റെ വയലിന്‍ പ്രകടനം സിൽവർ ജൂബിലി പരിപാടികളെ കൂടുതൽ ആകർഷകമാക്കി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CtoEHfFq0qo2AQky7j1xx4