കെയർ ദോഹ കരിയർ പോർട്ട്ഫോളിയോ ഡെവലപ്‌മെന്റ് സെഷൻ സംഘടിപ്പിച്ചു
പരിപാടിയിൽ യൂത്ത് ഫോറം കേന്ദ്ര സമിതി അംഗം റഖീബ് മേലാറ്റൂർ സ്വാഗതമാശംസിച്ചു. മത്സരാത്മകമായ ഇന്നത്തെ തൊഴിൽ വിപണിയിൽ കരിയർ റെഡിനസ്സും തുടർച്ചയായ പ്രൊഫഷണൽ വളർച്ചയും എത്രത്തോളം പ്രധാനമാണെന്ന് അദ്ദേഹം തന്റെ സ്വാഗത പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
തുടർന്ന് നടന്ന 'ജോബ് ഹണ്ടിംഗ് സ്ട്രാറ്റജീസ്' സെഷന് മുബാറക് മുഹമ്മദ് നേതൃത്വം നൽകി. അനുയോജ്യമായ തൊഴിലവസരങ്ങൾ തിരിച്ചറിയുന്നത് എങ്ങനെയെന്നും, തൊഴിലന്വേഷണ കഴിവുകൾ മെച്ചപ്പെടുത്തുന്നതെങ്ങനെയെന്നും, തൊഴിൽ വിപണിയിൽ സ്വയം എങ്ങനെ മികച്ച രീതിയിൽ അവതരിപ്പിക്കാമെന്നും അദ്ദേഹം പ്രായോഗിക നിർദ്ദേശങ്ങൾ നൽകി.
ഇന്റർവ്യൂ കമ്മ്യൂണിക്കേഷൻ ടെക്നിക്കുകൾ,റിക്രൂട്ട്‌മെന്റ് പ്രോസസ്സ്, ഇന്റർവ്യൂ തയ്യാറെടുപ്പുകൾ, പ്രൊഫഷണൽ സി.വിയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് ആയിഷ നൂറുദ്ധീൻ ക്ലാസെടുത്തു. കെയർ ദോഹ ടീം അംഗങ്ങളായ അബ്ദുൽ റഹീം, ഷംസീർ അബൂബക്കർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക