Advertisement
Qatar

ഖത്തറുമായുള്ള 235 ദശലക്ഷം ഡോളറിന്റെ തർക്കം ഒത്തുതീർക്കാൻ ബൈജു രവീന്ദ്രൻ; 'ആകാശ്' ഓഹരികൾ കൈമാറാൻ സന്നദ്ധത അറിയിച്ചു

Published: September 02, 2026
ദോഹ : ഖത്തർ ഹോൾഡിംഗുമായുള്ള 235 ദശലക്ഷം ഡോളറിലധികം വരുന്ന സാമ്പത്തിക തർക്കം ഒത്തുതീർപ്പാക്കാൻ പുതിയ നീക്കവുമായി ബൈജൂസ്‌ ആപ് ഉടമ ബൈജു രവീന്ദ്രൻ. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ കീഴിലുള്ള സ്ഥാപനം നൽകിയ 150 ദശലക്ഷം ഡോളർ ഉപയോഗിച്ച് 2022-ൽ സ്വന്തമാക്കിയ 'ആകാശ് എഡ്യൂക്കേഷണൽ സർവീസസി'ന്റെ 17.89 ദശലക്ഷം ഓഹരികൾ നൽകിയാണ് തർക്കം തീർക്കാൻ അദ്ദേഹം ശ്രമിക്കുന്നത്.ഖത്തറിന്റെ ഉടമസ്ഥതയിലുള്ള സോവറിൻ വെൽത്ത് ഫണ്ടിന്റെ അനുബന്ധ സ്ഥാപനമായ 'ഖത്തർ ഹോൾഡിംഗ് എൽഎൽസി' (Qatar Holding LLC) സമർപ്പിച്ച പുതിയ ഹർജി കർണാടക ഹൈക്കോടതി ഫയലിൽ സ്വീകരിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.

ബൈജു രവീന്ദ്രന്റെയും അദ്ദേഹത്തിന്റെ സിംഗപ്പൂർ സ്ഥാപനമായ ബൈജൂസ് ഇൻവെസ്റ്റ്‌മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും (BIPL) 235 ദശലക്ഷം ഡോളറിലധികം (ഏകദേശം 1,960 കോടി രൂപ) വരുന്ന ആസ്തികൾ മരവിപ്പിക്കണമെന്നും ബൈജു രവീന്ദ്രന്റെ കൈവശമുള്ള മുഴുവൻ ആസ്തികളുടെയും വിവരങ്ങൾ — അവയുടെ സ്ഥാനം, മൂല്യം, യഥാർത്ഥ ഉടമസ്ഥാവകാശം (beneficial ownership) എന്നിവയുൾപ്പെടെ — വെളിപ്പെടുത്തണമെന്നും ഖത്തർ ഹോൾഡിങ്  ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ബൈജൂസിന്റെ കീഴിലുള്ള 'ആകാശ് എഡ്യൂക്കേഷണൽ സർവീസസ് ലിമിറ്റഡിന്റെ' (AESL) ഓഹരികളുമായി ബന്ധപ്പെട്ട തർക്കമാണ് കോടതി കയറിയത്.2022 സെപ്റ്റംബറിൽ AESL-ന്റെ 17.9 ദശലക്ഷം ഓഹരികൾ ഏറ്റെടുക്കുന്നതിനായി ഖത്തർ ഹോൾഡിംഗ് BIPL-ന് 150 ദശലക്ഷം ഡോളർ വായ്പ നൽകിയിരുന്നു.എന്നാൽ കരാർ വ്യവസ്ഥകൾ ലംഘിച്ച്, ഈ ഓഹരികൾ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള സിംഗപ്പൂർ സ്ഥാപനമായ 'ബീയാർ ഇൻവെസ്റ്റ്‌കോ'യിലേക്ക് (Beeaar Investco) മാറ്റിയെന്ന് ഖത്തർ ആരോപിക്കുന്നു. തുടർന്ന് കരാർ റദ്ദാക്കിയ ഖത്തർ, ഫീസും പിഴയും ഉൾപ്പെടെ 235 ദശലക്ഷം ഡോളർ തിരിച്ചടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ആകാശിന്റെ ഓഹരികൾ കൈമാറ്റം ചെയ്യുന്നതോ വിൽക്കുന്നതോ തടയാൻ ഖത്തർ ശ്രമിച്ചതിനെ തുടർന്ന്, ബീയാർ വഴിയുള്ള ആകാശ് ഓഹരികളിലെ ബൈജുവിന്റെ യഥാർത്ഥ ഉടമസ്ഥാവകാശ താൽപ്പര്യത്തിന്മേൽ ജനുവരിയിൽ കർണാടക ഹൈക്കോടതി ഇടക്കാല ജപ്തി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

 

YOU MAY LIKE

View All Qatar
Advertisement