Advertisement
Qatar

ഖത്തർ ജോജു ജോർജ് ലവേഴ്‌സ് ക്ലബ്ബ് സ്തനാർബുദ,ചർമ്മരോഗ അവബോധ ക്യാമ്പ് സംഘടിപ്പിച്ചു

Published: October 24, 2026
ദോഹ : നടൻ ജോജു ജോർജിൻ്റെ  ജന്മദിനത്തോടനുബന്ധിച്ച് ഏഷ്യൻ മെഡിക്കൽ സെന്ററിന്റെയും  റേഡിയോ മലയാളവുമായി സഹകരിച്ച് ദോഹയിൽ സ്തനാർബുദ - ചർമ്മരോഗ (Breast Cancer Awareness & Dermatology Awareness Program)സംഘടിപ്പിച്ചു. ഒക്ടോബർ 23-ന് അൽ വക്ര ഏഷ്യൻ മെഡിക്കൽ സെന്ററിൽ നടന്ന പരിപാടിയിൽ ഡോ.ശൈലജ പി (Specialist – Obstetrics & Gynecology)സ്തനാർബുദ ക്ലാസിന് നേതൃത്വം നൽകി.

ഡോ.അൽഫോൻസ് മാത്യു (Specialist – Dermatology & Cosmetology) ചർമ്മരോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു.ഇതോടൊപ്പം സൗജന്യ ഡെന്റൽ ചെക്കപ്പും സൗജന്യ നേത്രപരിശോധനയും രക്ത  പരിശോധനയും ഒരുക്കിയിരുന്നു.

നൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ ഇന്ത്യൻ സ്പോർട്സ് സെന്റർ( ISC) പ്രസിഡന്റ് ഇ. പി.അബ്ദുൽ റഹ്മാൻ,സാമൂഹിക പ്രവർത്തകൻ അബ്ദുൽ റഊഫ് കൊണ്ടോട്ടി,ജോജു ഫാൻസ്‌ ലവേഴ്സ് ഖത്തർ ക്ലബ് കോർ കമ്മിറ്റി അംഗങ്ങളായ സൂരജ് ലോഹി, സുബൽ, നയന, സുബിൻ എന്നിവർ സംസാരിച്ചു.
????വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
????ഇൻസ്റ്റഗ്രാം :https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos