Advertisement
Qatar

ഖത്തറിലെ സമുദ്രാതിർത്തിയിൽ നിന്ന് ബഹ്‌റൈൻ പൗരന്റെ മൃതദേഹം കണ്ടെത്തി,ഖത്തറിന്റെ സഹായത്തിന് ബഹ്‌റൈൻ നന്ദി അറിയിച്ചു

Published: November 03, 2025
ദോഹ: കടലിൽ കാണാതായ ബഹ്‌റൈൻ പൗരന്റെ മൃതദേഹം കണ്ടെത്തുന്നതിൽ നൽകിയ സഹകരണത്തിന് ഖത്തർ കോസ്റ്റ് ഗാർഡിനും ബന്ധപ്പെട്ട അധികാരികൾക്കും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം നന്ദി അറിയിച്ചു. ഖത്തർ തീരസംരക്ഷണ- അതിർത്തി സുരക്ഷാ കമാൻഡിൽ നിന്നാണ് മൃതദേഹം തുറസ്സായ കടലിൽ കണ്ടെത്തിയതായി റിപ്പോർട്ട് ലഭിച്ചത്. തുടർന്ന്, ബഹ്‌റൈനിൽ നിന്ന് പ്രത്യേക സുരക്ഷാ സംഘം, മരിച്ചയാളുടെ കുടുംബത്തോടൊപ്പം ഖത്തറിലേക്ക് പോയി മൃതദേഹം തിരിച്ചറിയുകയായിരുന്നു. ലബോറട്ടറി പരിശോധനകൾക്ക് ശേഷം മൃതദേഹം കാണാതായ പൗരന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ, അത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു. കൂടാതെ, കാണാതായ പൗരനോടൊപ്പം ബോട്ടിലുണ്ടായിരുന്നവരെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ബഹ്‌റൈൻ മന്ത്രാലയം വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CtoEHfFq0qo2AQky7j1xx4

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos