ആസ്പയർ സോൺ ഫൗണ്ടേഷൻ റമദാൻ സ്‌പോർട്‌സ് ഫെസ്റ്റിവലിന് നാളെ തുടക്കമാവും
വ്യത്യസ്ത പ്രായക്കാർക്കും കായിക താൽപ്പര്യങ്ങൾക്കും അനുയോജ്യമായ വൈവിധ്യമാർന്ന മത്സരങ്ങളിലൂടെ റമദാനിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.12 ദിവസങ്ങളിലായി നടക്കുന്ന കായികോത്സവത്തിൽ 11 കായിക ഇനങ്ങളും വിനോദ പരിപാടികളും ഉൾപെടുത്തിയിട്ടുണ്ട്.
ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന വിവിധ ടൂർണമെന്റുകളും മത്സരങ്ങളും :
ഫെബ്രുവരി 22 ന് പിച്ച് നമ്പർ 5 ൽ ഫുട്ബോൾ (എംബസികൾ), പിച്ച് നമ്പർ 5 ൽ ആസ്പറ്റർ ഫുട്ബോൾ ടൂർണമെന്റ്, ലേഡീസ് സ്പോർട്സ് ഹാളിൽ ബാസ്കറ്റ്ബോൾ (പുരുഷന്മാർ) എന്നിവ നടക്കും.
ഫെബ്രുവരി 24 ന് ലേഡീസ് സ്പോർട്സ് ഹാളിൽ ഭിന്നശേഷിക്കാർക്കായുള്ള ടേബിൾ ടെന്നീസ്, ലേഡീസ് സ്പോർട്സ് ഹാളിൽ ബാസ്‌ക്കറ്റ്‌ബോൾ (ലേഡീസ്).
ഫെബ്രുവരി 25 ന് ആസ്പയർ പാർക്കിൽ ഖത്തർ സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷനുമായി സഹകരിച്ചുള്ള ഫാമിലി നൈറ്റ് റൺ.
ഫെബ്രുവരി 26 ന് ലേഡീസ് സ്പോർട്സ് ഹാളിൽ ബാസ്‌ക്കറ്റ്‌ബോൾ (യുവാക്കൾ),
ഫെബ്രുവരി 26 ന് ഹമദ് അക്വാട്ടിക്‌സ് സെന്ററിൽ നീന്തൽ മത്സരം.
ഫെബ്രുവരി 27 മുതൽ 28 വരെ അക്കാദമി ഔട്ട്‌ഡോർ പിച്ചുകളിൽ ആസ്പയർ അക്കാദമി ബീച്ച് വോളിബോൾ മത്സരവും, ഫെബ്രുവരി 28 മുതൽ മാർച്ച് 2 വരെ പാഡൽ ഇൻ കോർട്ടിൽ ലേഡീസ് പാഡൽ ടൂർണമെന്റും, മാർച്ച് 4 ന് ലേഡീസ് സ്പോർട്സ് ഹാളിൽ ലേഡീസ് ഫുട്‌സൽ ടൂർണമെന്റും നടക്കും.
പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.
വെബ്‌സൈറ്റ് :Aspire Zone Foundation (AZF)
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ