ജന്തർ മന്തറിലേക്ക് ഖത്തറിൽ നിന്ന് ഫുഡ് ഡെലിവറിയെന്ന് ആരോപണം,രാഹുൽ ഗാന്ധിയുടെ ഖത്തർ സന്ദർശനത്തെ കുറിച്ച് അന്വേഷിക്കണമെന്നും അർണബ് ഗോസ്വാമി
ജന്തർ മന്തർ ഇപ്പോൾ അപകടകാരികളായ ഗുണ്ടകളും അക്രമികളും കൈയടക്കിയിരിക്കുകയാണ്. അവിടെയുള്ളവരിൽ 20 ശതമാനം പോലും യഥാർത്ഥ വിദ്യാർത്ഥികളില്ല. ബാക്കിയുള്ളവർ സ്വന്തം ലാഭത്തിനും സ്വാർത്ഥ താത്പര്യങ്ങൾക്കുമായി എത്തിയവരാണെന്നും അർണാബ് ആരോപിച്ചു.
മിഡിൽ ഈസ്റ്റിൽ നിന്ന്, പ്രധാനമായും ഖത്തറിൽ പ്രവർത്തിക്കുന്ന വൻ ശൃംഖലകളിൽ നിന്ന് ജന്തർ മന്തറിലേക്ക് അജ്ഞാതമായ രീതിയിൽ വൻതോതിൽ ഭക്ഷണ ഓർഡറുകൾ എത്തുന്നുണ്ടെന്ന് ഡെലിവറി ഏജന്റുമാർ സ്ഥിരീകരിച്ചിട്ടുണ്ട്.അടുത്തിടെ രാഹുൽ ഗാന്ധി നടത്തിയ ഖത്തർ സന്ദർശനവും ഈ ഭക്ഷണ വിതരണവും തമ്മിൽ ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും റിപ്പബ്ലിക് ടിവി എഡിറ്റർ ആവശ്യപ്പെട്ടു.
ഡൽഹിയിൽ നടക്കുന്ന സി.ജെ.പി പ്രക്ഷോഭത്തിന് പിന്നിൽ വിദേശ ശക്തികളുടെ പിന്തുണയുണ്ടെന്ന ആരോപണം സംഘപരിവാർ കേന്ദ്രങ്ങൾ നേരത്തെ തന്നെ ഉന്നയിക്കുന്നുണ്ട്. എന്നാൽ, സമരക്കാർക്ക് വലിയ പിന്തുണയാണ് രാജ്യത്തെ പൊതുസമൂഹത്തിൽ നിന്ന് ലഭിക്കുന്നത്. നിരവധി പേർ ഓൺലൈൻ ഫുഡ് ഡെലിവറി ഏജന്റുമാർ വഴി സമരക്കാർക്ക് നേരിട്ട് ഭക്ഷണം ഓർഡർ ചെയ്ത് നൽകുന്നുണ്ട്. ജനകീയമായ ഈ പിന്തുണ തുടരുന്നതിനിടെയാണ് വിദേശ ഫണ്ടിങ് ആരോപണവുമായി അർണബ് രംഗത്തെത്തിയിരിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd