2036 ഒളിമ്പിക്സ്,പാരാലിമ്പിക് ഗെയിംസ്: ഖത്തറിന്റെ ആതിഥേയത്വ ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി അറബ് ലീഗ്
ആഗോള കായിക രംഗത്ത് അറബ് സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പിന്തുണയെന്ന് കൗൺസിൽ വ്യക്തമാക്കി. 2036-ലെ ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസിനായുള്ള ഖത്തറിന്റെ സ്ഥാനാർത്ഥിത്വത്തെ അന്താരാഷ്ട്ര വേദികളിൽ പിന്തുണയ്ക്കാൻ അറബ് അംഗരാജ്യങ്ങളോട് കൗൺസിൽ ആഹ്വാനം ചെയ്തു.
അന്താരാഷ്ട്ര സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിൽ സംയുക്ത അറബ് ഏകോപനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ കൗൺസിൽ, പ്രമേയം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കാൻ അറബ് ലീഗ് ജനറൽ സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4