ഖത്തറിലെ അൽ കറാനയിൽ ചൊവ്വാഴ്ച ലഭിച്ചത് കനത്ത മഴ; ഇന്നും മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
ദോഹയുടെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അൽ കറാനയിൽ 10.7 മില്ലിമീറ്റർ മഴ ലഭിച്ചതായി ഖത്തർ കാലാവസ്ഥാ വകുപ്പ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.ബെയ്ദ് അൽ ഖാ സ്റ്റേഷനിൽ 6.3 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
ബുധനാഴ്ച തീരപ്രദേശങ്ങളിൽ തുടക്കത്തിൽ മൂടൽമഞ്ഞോ കാഴ്ചമറയ്ക്കുന്ന പുകമഞ്ഞോ അനുഭവപ്പെടാമെന്നും, പിന്നീട് ഭാഗികമായി മേഘാവൃതമായ അന്തരീക്ഷത്തിനൊപ്പം പ്രാദേശികമായി മഴമേഘങ്ങൾ രൂപപ്പെടാനും ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.