Advertisement
Qatar

നിസ്സാരമായി കാണരുത്, മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങൾ കണ്ടാൽ എന്തുചെയ്യണം?

Published: March 06, 2026
ദോഹ : കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഗൾഫ് രാജ്യങ്ങളിലുണ്ടായ വ്യോമാക്രമണങ്ങളെ തുടർന്ന് വലിയ തോതിൽ ആളപായമുണ്ടായില്ലെങ്കിലും പല തരത്തിലുള്ള അപകടസാധ്യതകൾ കരുതിയിരിക്കണമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന.രാജ്യത്തിന് പുറത്തുനിന്നും എത്തുന്ന മിസൈലുകളും ഡ്രോണുകളും ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ വിജയകരമായി തകർക്കുന്നുണ്ടെങ്കിലും ഇതിന്റെ അവശിഷ്ടങ്ങൾ പതിച്ച് യു.എ.ഇയിൽ ഉൾപെടെ ചില മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.എന്നാൽ പെട്ടെന്നുണ്ടാവുന്ന പരിക്കുകളോ അതിനെ തുടർന്നുണ്ടാവുന്ന മരണങ്ങളോ മാത്രമല്ല,ഇത്തരം അവശിഷ്ടങ്ങളിൽ സ്പർശിക്കുന്നതും അടുത്തിടപഴകുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് മിക്ക ഗൾഫ് രാജ്യങ്ങളിലെയും ബന്ധപ്പെട്ട അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മിസൈലുകളുടെയോ ഡ്രോണുകളുടെയോ തകർന്നുവീണ ഭാഗങ്ങൾ ശ്രദ്ധയിൽ പെട്ടാൽ നിങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ ഇക്കാര്യങ്ങൾ അവഗണിക്കരുത്.

- സംഭവസ്ഥലത്ത് നിന്ന് പരമാവധി മാറി സുരക്ഷിതമായ അകലം പാലിക്കുക.

- അടുത്തേക്ക് പോകാതിരിക്കുക.തകർന്നുവീണ ഭാഗങ്ങളിൽ സ്ഫോടകവസ്തുക്കളോ അപകടകരമായ വസ്തുക്കളോ അടങ്ങിയിരിക്കാം.ഇത് വലിയ അപകടത്തിന് ഇടയാക്കിയേക്കാം.

- സംഭവസ്ഥലത്തിന്റെ ചിത്രങ്ങൾ എടുക്കുകയോ സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്യുകയോ ചെയ്യുന്നത് ഒഴിവാക്കുക.

- രാജ്യത്തെ സുരക്ഷാ ജീവനക്കാർക്ക് സംഭവസ്ഥലത്ത് പെട്ടെന്ന് എത്തിച്ചേരാൻ ഒത്തുകൂടി നിൽക്കുന്നത് ഒഴിവാക്കുക.

- രാജ്യത്തെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ നേടുകയും കിംവദന്തികളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക.

ഏതെങ്കിലും തരത്തിലുള്ള ആക്രമണ ഭീഷണി ഉണ്ടാവുമ്പോൾ നിങ്ങളുടെ കുടുംബാംഗങ്ങളുടെ സുരക്ഷ പരിശോധിക്കുകയും പരിഭ്രാന്തി കുറയ്ക്കുകയും ചെയ്യുക.


ബന്ധപ്പെട്ട അധികാരികളെ അറിയിക്കാൻ, 999 എന്ന അടിയന്തര നമ്പറിൽ വിളിക്കുക.
(ഈ റിപ്പോർട്ട് പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം  തയ്യാറാക്കിയതാണ്.ഔദ്യോഗിക അറിയിപ്പല്ല)
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos