യു.എസ് ഇറാൻ സംഘർഷത്തിൽ ഗൾഫിലെ അമേരിക്കൻ കേന്ദ്രങ്ങൾക്കുണ്ടായ നഷ്ടങ്ങൾ എത്ര? യുഎസ് സെനറ്റർ ക്രിസ് മർഫി ദോഹയിൽ
യുദ്ധം ആരംഭിച്ചതിനുശേഷം ഈ മേഖല സന്ദർശിക്കുന്ന ആദ്യത്തെ ഡെമോക്രാറ്റിക് സെനറ്ററാണ് താനെന്ന് വ്യക്തമാക്കിയ മർഫി, സൗദി അറേബ്യ കൂടി സന്ദർശിക്കുമെന്നും 'എക്സ്' (X) പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.
ഗൾഫിലെ യുഎസ് കേന്ദ്രങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുക, യുദ്ധത്തിന്റെ ആഘാതത്തെക്കുറിച്ചും സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും ഖത്തർ, സൗദി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുക, ഗൾഫ് മേഖലയുമായുള്ള യുഎസിന്റെ ഭാവി നയം പരിഗണിക്കുക എന്നിവയിലായിരിക്കും സന്ദർശനം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക