പ്രവാസി വെല്‍ഫെയര്‍ സതേണ്‍ കണക്റ്റ്, പ്രവാസികളുടെ സംഭാവനകൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് എസ്. ഇർഷാദ്
കേരളത്തിലെ മറ്റേതൊരു സമൂഹത്തെക്കാളും വലിയ സമൂഹമാണ് പ്രവാസികള്‍. സംസ്ഥാനം ഇന്ന് കൈവരിച്ച നേട്ടങ്ങൾക്ക് പിന്നിൽ പ്രവാസികളുടെ വിയർപ്പിന്റെ വിലയുണ്ട് . അതിന്റെ പരിഗണ അവർക്ക് ലഭിക്കുന്നില്ല . പ്രവാസികളേക്കാൾ ചെറിയ സമൂഹങ്ങള്‍ സംഘടിത ശക്തിയിലൂടെ വേണ്ടതൊക്കെ നേടിയെടുക്കുന്നു. ഗള്‍ഫ് തൊഴില്‍ മേഖല മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധികളിലൂടെ മുന്നോട്ട് പോകുമ്പോള്‍ തങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ നേടിയെടുക്കാന്‍ പരമ്പര്യ രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ തുടര്‍ച്ചയ്ക്കപ്പുറം പ്രവാസി എന്ന സത്വബോധത്തില്‍ മുന്നേറ്റം ആവശ്യമാണെന്നും എസ് ഇര്‍ഷാദ് പറഞ്ഞു. വെറുപ്പും അരാജകത്വവും വാഴുന്ന കാലത്ത് കൂടുതല്‍ രാഷ്ട്രീയ ബോധമുള്ളവരായി പ്രവാസികൾ മാറണമെന്നും രാജ്യവും ഭരണഘടനയും ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കാൻ പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം മാറ്റി വച്ച് കൊണ്ടൊരു ജീവിതം സാധ്യമല്ല. അതൊരു മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇടപെടുന്ന ഒന്നാണ്. മാനവികതയിലും സാഹോദര്യത്തിലും അധിഷ്ടിതമായ രാഷ്ട്രീയമാണ് നാം ഉയർത്തിപിടിക്കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസി വെല്‍ഫയര്‍ സംസ്ഥാന പ്രസിഡണ്ട് ആര് ചന്ദ്രമോഹന് അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ്, ഐ.എസ്.സി മാനേജിംഗ് കമ്മറ്റിയംഗം അസീം എം.ടി, പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡണ്ട് അഹമ്മദ് ഷാഫി, ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ സഞ്ചയ് ചെറിയാന്, ജില്ലാ പ്രസിഡണ്ടുമാരായ നസീര്‍ ഹനീഫ, എച്ച് മന്‍സൂര്‍, സലിം കുഞ്ഞുമുഹമ്മദ്, സഹീര്‍ കോട്ടയം, പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ല മുൻപ്രസിഡന്റ് അബ്ദുസ്സലാം, സുന്ദരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബിസിനസ് രംഗത്തെ മികവിന് ഷിയാസ് കൊട്ടാരം, കായിക രംഗത്തെ മികവിന് അനുശ്രീ ഷൈന്‍, ഫായിസ് നജീബ് ഹനീഫ, കലാ രംഗത്തെ മികവിന് മല്ലികാ ബാബു എന്നിവരെ സതേണ്‍ കണക്ട് എക്സലന്‍സ് പുരസ്കാരം നല്കി ചടങ്ങില്‍ ആദരിച്ചു. ജനറല്‍ കണ്‍വീനര്‍ താസീന്‍ അമീന് സ്വാഗതവും കണ്‍വീനര്‍ ഭവ്യ സനീഷ് നന്ദിയും പറഞ്ഞു.
????വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
????ഇൻസ്റ്റഗ്രാം :https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719