Advertisement
Qatar

ദോഹ ഫ്രീഡം കപ്പ് ക്രിക്കറ്റ്: എച്.എച് റൈഡേഴ്സിനെ വീഴ്ത്തി MK XI ചാമ്പ്യന്മാർ

Published: August 16, 2026
ദോഹ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഗരാഫയിലെ പേർളിങ് ഇന്റർനാഷണൽ സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച 'ഫ്രീഡം കപ്പ് (Freedom Cup) ക്രിക്കറ്റ് ടൂർണമെന്റിൽ MK XI ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ എച്.എച് റൈഡഴിനെ പരാജയപ്പെടുത്തിയാണ് MK XI കിരീടം സ്വന്തമാക്കിയത്.

ടൂർണമെന്റിലെ മികച്ച താരമായി അബ്ദുൽ റഹ്‌മാൻ എരിയാലിനെ തിരഞ്ഞെടുത്തു. ഫൈനൽ മത്സരത്തിലെ മികച്ച താരത്തിനുള്ള 'മാൻ ഓഫ് ദി മാച്ച്'(Man of the Match) പുരസ്കാരം ഷാനവാസ് ബേദ്രിയ സ്വന്തമാക്കി.

ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായി നവീൻ സൽവരാജിനെയും, മികച്ച ബൗളറായി ഉസ്മാൻ മുട്ടുംതാലയെയും തിരഞ്ഞെടുത്തു.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ആവേശവും ക്രിക്കറ്റിന്റെ ആവേശവും ഒരുമിച്ചുചേർന്ന ടൂർണമെന്റിൽ വിവിധ ടീമുകൾ മികച്ച പ്രകടനം കാഴ്ചവെച്ചു. സൗഹൃദവും കായികമനോഭാവവും നിറഞ്ഞ മത്സരങ്ങൾ കാണികൾക്കും ആവേശം പകർന്നു.

ഷംനാദ് കല്ലാർ, മൊയ്തീൻ കളത്തൂർ, ശങ്കർ നായർ, അക്കു അരിക്കാടി, സഫ്‌വാൻ എരിയാൽ, ഷാജഹാൻ ,റാഷിദ്, ശിഹാബ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് Freedom Cup ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos