ലെബനനിൽ നിന്നുള്ള ഇസ്രായേൽ പിന്മാറ്റവും യുഎൻ പ്രമേയം നടപ്പാക്കലും പ്രധാനം; ഖത്തർ പ്രധാനമന്ത്രി
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം 1701 നടപ്പാക്കേണ്ടതിന്റെയും യുഎൻ നേതൃത്വത്തിൽ ഏകോപിപ്പിച്ച് രൂപപ്പെടുത്തിയ കരാറുകൾ പാലിക്കേണ്ടതിന്റെയും പ്രാധാന്യം ഇരുപക്ഷവും ആവർത്തിച്ചുറപ്പിച്ചു.2006-ൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധത്തിന് പിന്നാലെയാണ് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 1701 പാസാക്കിയത്. ലെബനനിൽ നിന്ന് ഇസ്രായേൽ സേന പിന്മാറുക, ഹിസ്ബുള്ളയുടെ ആയുധസാന്നിധ്യം അവസാനിപ്പിക്കുക, തെക്കൻ ലെബനനിൽ ലെബനീസ് സൈന്യത്തിന്റെയും യുഎൻ ഇടക്കാല സമാധാന സേനയുടെയും (UNIFIL) സാന്നിധ്യം ഉറപ്പാക്കുക എന്നിവയാണ് പ്രമേയത്തിലെ പ്രധാന വ്യവസ്ഥകൾ.
അതേസമയം, ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ലെബനന് ഖത്തർ നൽകിവരുന്ന സഹായത്തിനും പിന്തുണയ്ക്കും പ്രധാനമന്ത്രി നവാഫ് സലാം നന്ദി അറിയിച്ചു. പുനർനിർമാണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിൽ ഖത്തർ നൽകുന്ന തുടർച്ചയായ സഹകരണം വിലമതിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
2006-ലെ യുദ്ധത്തിന് ശേഷമുള്ള അതീവ ദുഷ്‌കരമായ ഘട്ടങ്ങളിൽ ഖത്തർ നൽകിയ പിന്തുണ ലെബനന് മറക്കാനാവില്ലെന്നും നവാഫ് സലാം കൂട്ടിച്ചേർത്തു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക