Advertisement
Qatar

ഗൾഫിലെ എട്ട് അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ തകർത്തതായി ഇറാൻ

Published: June 29, 2026
ദോഹ :കുവൈത്തിലെയും ബഹ്‌റൈനിലെയും എട്ട് യുഎസ് സൈനിക കേന്ദ്രങ്ങൾ തകർത്തതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. ഇറാനിലെ സിരിക്, ഖെഷം മേഖലകളിൽ യുഎസ് നടത്തിയ ആക്രമണങ്ങൾക്ക് പ്രതികാരമായാണ് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഈ ഓപ്പറേഷൻ നടത്തിയതെന്നും അവർ കൂട്ടിച്ചേർത്തു.

അതിനിടെ, ഇറാനെതിരെ സൈനിക നീക്കം നടത്തുന്നതിനായി തങ്ങളുടെ ഭൂപ്രദേശങ്ങളോ സൈനിക താവളങ്ങളോ വിട്ടുനൽകരുതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മേഖലയിലെ മറ്റ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

ഇറാനെതിരെ നിയമവിരുദ്ധമായ ആക്രമണങ്ങൾ നടത്താൻ തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കുന്നത് തടയാൻ പ്രാദേശിക രാജ്യങ്ങൾ തയാറാകണം. അതിലൂടെ മാത്രമേ മേഖലയിൽ സമാധാനവും സുരക്ഷയും നിലനിർത്താൻ സാധിക്കൂവെന്ന് അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab

YOU MAY LIKE

View All Qatar
Advertisement