ഹോർമുസ് കടലിടുക്കിൽ നിരുത്തരവാദപരമായ ഇറാൻ ആക്രമണങ്ങൾ അവസാനിപ്പിക്കണം: ഖത്തർ
മന്ത്രാലയത്തിലെ മീഡിയ ഡയറക്ടർ ഇബ്രാഹിം ബിൻ സുൽത്താൻ അൽ ഹാഷ്മിയാണ് ഇക്കാര്യം പറഞ്ഞത്.
നാവിഗേഷൻ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങൾ ഇറാൻ പാലിക്കണമെന്നും ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടാൽ, ഇറാൻ ഉൾപ്പെടെ ഈ മേഖലയിലെ എല്ലാ രാജ്യങ്ങളെയും അത് ബാധിക്കും.മേഖലയ്ക്കും അവിടുത്തെ ജനങ്ങൾക്കും ദോഷം വരുത്തുന്ന, ഹോർമുസ് കടലിടുക്കിലെ ഉത്തരവാദിത്തമില്ലാത്ത ആക്രമണങ്ങൾ ഇറാൻ അവസാനിപ്പിക്കണം.ചർച്ചകളിലൂടെ കണ്ടെത്തുന്ന സമാധാനപരമായ പരിഹാരം മാത്രമാണ് ഈ മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ ഉതകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക :https://www.instagram.com/newsroomme/?hl=en
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.