ഹോർമുസ് അടച്ചു,ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ 10 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി,ഒരാൾക്കായി തെരച്ചിൽ തുടരുന്നു
കപ്പലിന് നേരെ ആക്രമണമുണ്ടായ ഉടൻ തന്നെ ഒമാൻ കോസ്റ്റ് ഗാർഡും (Oman Coast Guard) മേഖലയിൽ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന അന്താരാഷ്ട്ര നാവികസേനാ കപ്പലുകളും ചേർന്നാണ് അടിയന്തര രക്ഷാപ്രവർത്തനം നടത്തിയത്.
കപ്പലിലുണ്ടായിരുന്ന 10 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി കപ്പലിൽ നിന്നും മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരങ്ങൾ. ഇവരെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ഒമാൻ തീരത്ത് വാണിജ്യ കപ്പലായ ജിഎഫ്എസ് ഗാലക്സിക്ക് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചു, കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യക്കാരിൽ 10 പേരെ രക്ഷപ്പെടുത്തിയതായും ഒരാളെ കാണാതായതായും ഒമാൻ ഇന്ത്യൻ എംബസി അറിയിച്ചു.കാണാതായ ആളെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.ആക്രമണത്തെ അപലപിച്ച ഇന്ത്യ,മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ അങ്ങേയറ്റം ആശങ്കാജനകമാണെന്ന് പ്രതികരിച്ചു.. സംഘർഷം ഉടനടി അവസാനിപ്പിക്കണമെന്നും നയതന്ത്ര പരിഹാരം കണ്ടെത്തണമെന്നും അന്താരാഷ്ട്ര ജലപാതകളിലൂടെ സ്വതന്ത്ര നാവിഗേഷൻ പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd