ഖത്തറിൽ സീകാ ACE-2 ബാഡ്മിന്റൺ ടൂർണമെന്റ് ജൂൺ 12ന്
ജൂൺ 12 വെള്ളിയാഴ്ച്ച വുഖൈർ ആൽഫ കേംബ്രിഡ്ജ് സ്കൂൾ ഗ്രൗണ്ടിൽ ഉച്ചക്ക് രണ്ട് മുതലാകും ടൂർണമെന്റ് മത്സരങ്ങൾ നടക്കുക .
98.6 എഫ്. എം റേഡിയോ മലയാളം ഓഫീസിൽ നടന്ന ചടങ്ങിൽ സിലിയോൺ സൊല്യൂഷൻസ് ജി.എം ശെൽവ കുമാരൻ അലുമ്നി പ്രസിഡന്റ് റിജോ റോയി എന്നിവർ ചേർന്നു ടൂർണമെന്ന്റിന്റെ പോസ്റ്റർ പ്രകാശനം നിർവഹിച്ചു. ജനറൽ സെക്രട്ടറി അമ്മാർ അഷ്‌റഫ് , പ്രശാന്ത് മാത്യു,ശ്രീനാഥ് പറമ്പത്ത്, ഖത്തർ ബാഡ്മിന്റൺ അപേക്സ് ബോഡി ജനറൽ സെക്രട്ടറി നിജോ അലക്സ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ടൂർണമെന്റിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്നവർക്ക് ജൂൺ 10ന് മുൻപായി പ്ലേ ബഡി അപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾക്ക് 33939524/31107243 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub