Advertisement
Qatar

ലോക നിക്ഷേപ ഫോറത്തിന് ദോഹയിൽ തുടക്കം,എ.ഐ മുതൽ സുസ്ഥിര ധനകാര്യം വരെ ചർച്ചയാവും

Published: October 25, 2026
ദോഹ : ഖത്തറും യുഎൻ ട്രേഡ് ആൻഡ് ഡെവലപ്‌മെന്റും (UNCTAD) സംയുക്തമായി സംഘടിപ്പിക്കുന്ന ഒമ്പതാമത് 'വേൾഡ് ഇൻവെസ്റ്റ്‌മെൻ്റ് ഫോറം 2026' സമ്മേളനത്തിന്  ദോഹയിൽ തുടക്കമായി. "ഭാവിയിലേക്കുള്ള നിക്ഷേപം" (Investing in the Future) എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഉൽഘാടന സമ്മേളനത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി പങ്കെടുത്തു.

ആഗോള നിക്ഷേപ മേഖലയെ രൂപപ്പെടുത്തുന്ന സുപ്രധാന മാറ്റങ്ങളെയും വെല്ലുവിളികളെയും കുറിച്ച് ഫോറം ചർച്ച ചെയ്യും. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യങ്ങൾക്കിടയിൽ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ആരായും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (കൃത്രിമ ബുദ്ധി) നിക്ഷേപം, സംരംഭകത്വം, ചെറുകിട-ഇടത്തരം സംരംഭങ്ങൾ, നിക്ഷേപ നയങ്ങൾ, സുസ്ഥിര ധനകാര്യവും ബിസിനസ്സും, ടൂറിസവും സംസ്കാരവും, കാലാവസ്ഥയും പരിസ്ഥിതിയും, നിക്ഷേപ പ്രോത്സാഹനം, പ്രത്യേക സാമ്പത്തിക മേഖലകൾ എന്നിങ്ങനെ എട്ട് പ്രധാന വിഭാഗങ്ങളിലായി 108 സെഷനുകളും ഉന്നതതല ചർച്ചകളും പരിപാടിയുടെ ഭാഗമായി നടക്കും.

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഫോറത്തിൽ, വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര സംഘടനകളുടെ തലവന്മാർ, സംരംഭകർ, അക്കാദമിക് വിദഗ്ധർ, മറ്റ് പ്രമുഖർ എന്നിവരടങ്ങുന്ന 5,000-ത്തിലധികം പ്രതിനിധികളും  406 പ്രഭാഷകരും പങ്കെടുക്കുന്നുണ്ട്.

????വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
????ഇൻസ്റ്റഗ്രാം :https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719

 

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos