Advertisement
Qatar

വെള്ളിയാഴ്ച ദോഹ 974 ബീച്ചിൽ വിനോദമേള,കളിയും ചിരിയുമായി കുട്ടികൾക്കൊപ്പം ഒത്തുചേരാം

Published: October 12, 2026
ദോഹ: കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ദോഹയിലെ 974 ബീച്ചിൽ ‘ഫെസ്റ്റിവൽ ഓഫ് വെക്കേഷൻ ആൻഡ് ഫൺ’ എന്ന പേരിൽ വിനോദോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബർ 16 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ വൈകുന്നേരം 7 വരെയാണ് പരിപാടി. ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

കുട്ടികൾക്ക് സുരക്ഷിതവും കുടുംബസൗഹൃദവുമായ അന്തരീക്ഷത്തിൽ കളിച്ചും ആസ്വദിച്ചും സമയം ചെലവഴിക്കാനുള്ള അവസരമാണ് പരിപാടിയിലൂടെ ഒരുക്കുന്നത്. കുട്ടികളുടെ വിനോദത്തിനും സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ പ്രവർത്തനങ്ങളും ആകർഷകമായ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. കുടുംബങ്ങളെയും രാജ്യത്തെ താമസക്കാരെയും പരിപാടിയിലേക്ക് മന്ത്രാലയം സ്വാഗതം ചെയ്തു.

ആർട്സ് ആൻഡ് ക്രാഫ്റ്റ് പ്രവർത്തനങ്ങൾ, ഇൻഫ്ലേറ്റബിൾ റൈഡുകൾ, ബബിൾ ഷോ, ഫേസ് പെയിന്റിങ് തുടങ്ങി കുട്ടികളെ ആകർഷിക്കുന്ന നിരവധി വിനോദപരിപാടികൾ മേളയുടെ ഭാഗമായി നടക്കും.

ടിക്കറ്റ് നിരക്കുകൾ അറിയാം
ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ബീച്ചിലേക്കുള്ള പ്രവേശനം സൗജന്യമാണ്. 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 15 ഖത്തർ റിയാലും മുതിർന്നവർക്ക് 35 ഖത്തർ റിയാലുമാണ് ടിക്കറ്റ് നിരക്ക്.

വാഹനവുമായി പ്രവേശിക്കുന്നവർ 150 ഖത്തർ റിയാൽ നൽകണം.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos