Advertisement
Qatar

ഗ്രാൻഡ് മാൾ പതിമൂന്നാം വാർഷികം: ഖത്തറിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും പ്രത്യേക ഓഫറുകൾ

Published: October 07, 2026
ദോഹ:ഖത്തർ ഗ്രാൻഡ് മാളിന്റെ പതിമൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 8 മുതൽ 21 വരെ ഖത്തറിലെ എല്ലാ ഗ്രാൻഡ് ഔട്ട്‌ലെറ്റുകളിലും പ്രത്യേക ഓഫറുകൾ ഒരുക്കുന്നു.

പഴം,പച്ചക്കറി, പലചരക്ക്, ഭക്ഷ്യ–ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ, വീട്ടുപയോഗ സാധനങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആകർഷകമായ ഓഫറുകൾ ലഭ്യമാകും. നിത്യോപയോഗ സാധനങ്ങൾ മുതൽ വീടിനും കുടുംബത്തിനും ആവശ്യമായ ഉൽപ്പന്നങ്ങൾ വരെ മികച്ച വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഈ വാർഷികാഘോഷം ഒരുക്കുന്നതെന്നും ഖത്തറിലെ ഉപഭോക്താക്കളുടെ പിന്തുണയും വിശ്വാസവും കരുത്താക്കി പതിമൂന്ന് വർഷങ്ങൾ പൂർത്തിയാക്കുന്ന ഗ്രാൻഡ്, ഈ ആഘോഷത്തിൽ പങ്കുചേരാൻ എല്ലാവരെയും ക്ഷണിക്കുന്നതായും മാനേജ്‌മെന്റ് അറിയിച്ചു.

'ഉപഭോക്താക്കൾ അർപ്പിച്ച വിശ്വാസമാണ് ഗ്രാൻഡിന്റെ പതിമൂന്ന് വർഷത്തെ യാത്രയുടെ കരുത്ത്. ആ വിശ്വാസത്തിന് നന്ദി അറിയിക്കുന്നതിനൊപ്പം, ഓരോ കുടുംബത്തിനും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മികച്ച വിലയിൽ ലഭ്യമാക്കി അവരുടെ നിത്യജീവിതത്തിൽ കൂടുതൽ ലാഭവും സന്തോഷവും പകരാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ വാർഷിക ഓഫറുകൾ'- ഗ്രാൻഡ് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos